Breaking News

ഡോ.ജമാൽ അഹ്മദ് എ സർവ്വീസിൽ നിന്ന് വിരമിച്ചു


കാസർഗോഡ് : കാസറഗോഡ് ജനറൽ ആശുപത്രി ഡപ്യൂട്ടി സുപ്രണ്ട് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചു. സുപ്രണ്ടിൻ്റെ ചാർജ് വഹിക്കവെയാണ് ഏപ്രിൽ 30ന് സർവ്വീസിൽ നിന്ന് വിരമിച്ചത്.കുമ്പഡാജെ പഞ്ചായത്തിലെ അന്നടുക്കം സ്വദേശിയായ അദ്ദേഹം അന്നടുക്കം അബ്ദു റഹ്മാൻ്റെയും സൈനബയുടെയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം നാട്ടിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം  ചെമനാട് ഗവ: ഹൈസ്കൂളിൽ നിന്നും പ്രീഡിഗ്രി കാസറഗോഡ് ഗവ: കോളേജിൽ നിന്നും ആയിരുന്നു ലഭിച്ചത്.1994-99 കാലഘട്ടത്തിൽ  മെഡിക്കൽ ബിരുദം മൈസൂർ മെഡിക്കൽ കോളേജിൽ നിന്നാണ് പൂർത്തിയാക്കിയത്.കാസറഗോഡ് മാലിക് ദീനാർ ആസ്പത്രിയിലും ഫാത്തിമാ ആശുപത്രിയിലും ജോലി ചെയ്തു. 1997 മുതൽ മൊഗ്രാൽ പുത്തൂർ പി എച്ച് സി, പുത്തിഗെ പി എച് സി, കുമ്പള സി എച് സി എന്നിവിടങ്ങളിൽ എപ്ളോയ്മെൻ്റ് എക്സ്ചേഞ്ച് / അഡ്ഹോക്ക് വഴി ജോലി ചെയ്തു.2003 ൽ കുമ്പളയിൽ PSC ആയി ജോലി യിൽ പ്രവേശിച്ചു.മെഡിക്കൽ ഓഫീസർ മംഗൽപാടി സി എച് സി, സൂപ്രണ്ടൻറ്,ട്രൈബൽ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ കോട്ടത്തറ,  അട്ടപ്പാടി,ഡപ്യൂട്ടി ഡി എം ഒ വയനാട്, സൂപ്രണ്ടൻ്റ്, നീലേശ്വരം താലൂക്ക് ആശുപത്രി തുടങ്ങിയ പദവികളിൽ ജോലി ചെയ്തു.ജോലി ചെയ്ത സ്ഥാപനങ്ങളെ രോഗി സൗഹൃദമാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ജോലി ചെയ്ത കാലയളവിൽ നീലേശ്വരം താലൂക് ആശുപത്രിക്ക് മൂന്ന് പ്രാവശ്യം തുടർച്ചയായി കായകൽപ് അവാർഡും കാസറഗോഡ് ജനറൽ ആശുപത്രിക്ക് രണ്ട് പ്രാവശ്യം കായകൽപ് അവാർഡും എം ബി എഫ് എച് ഐ അവാർഡും ലഭിച്ചിരുന്നു.

സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ യുടെ ജില്ലാ സെക്രട്ടറി ,ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന ട്രഷറർ പദവികൾ പല തവണ വഹിച്ചിരുന്നു. 2007  മുതൽ 2025 വരെ തുടർച്ചയായി സംസ്ഥാന കമ്മിറ്റി അംഗമാണ്. ചന്ദഗിരി ഫെസ്റ്റ് ' എന്ന പേരിൽ അറിയപ്പെട്ട 2013ൽ നടന്ന കെ ജി എം ഒ എ സംസ്ഥാന സമ്മേളനത്തിൻ്റെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. 2008, 2009 വർ ഷങ്ങളിൽ ബെസ്റ്റ് സെക്രട്ടറി അവാർഡും 2010 ൽ പ്രസിഡൻ്റ് ആയിരിക്കെ ബെസ്റ്റ് ബ്രാഞ്ച് അവാർഡും ലഭിച്ചു.

ആർ എൻ ടി സി പി യിൽ ബെസ്റ്റ് ഡോക്ടർ അവാർഡും, പി എൻ പണിക്കർ അവാർഡും കെ ജി എം ഒ എ യുടെ അഡ്മിനിസ്റ്ററേറ്റിവ് കേഡറിലെ ബെസ്റ്റ് ഡോക്ടർ അവാർഡും കാസറഗോഡ്  റോട്ടറിയുടെ ഹൈ എക്സലൻസി അവാർഡും ലഭിച്ചിട്ടുണ്ട്.

ഭാര്യ കമറുന്നിസ കുടുംബിനി

മകൻ ഡോ.ഇജാസ് അഹ്മദ് ഡൻ്റിസ്റ്റ്

മകൾ നിദാ ജമാൽ എ എസ് സി മെക്കോബയോളജി കഴിഞ്ഞ് ലക്ചറർ ആയി ജോലി ചെയ്യുന്നു.

മകൾ നുഹ ജമാൽ എ ഇ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഫൈനൽ സെമസ്റ്റർ എക്സാം ഇന്ന് പൂർത്തിയാക്കി.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments