Breaking News

കോവിഡ് വ്യാപനം:ജനം വീണ്ടും മാസ്കിലേക്ക്, ആരോഗ്യ കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.


കാസർഗോഡ് : .രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും തലപൊക്കിയതോടെ ഒരിക്കൽ കൂടി മാസ്ക് സംവിധാനത്തിലേക്ക് നീങ്ങുകയാണ് ജനങ്ങൾ.കോവിഡ് കേസുകൾ അധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലായതുകൊണ്ട് തന്നെ എല്ലായിടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഇതിനകം ബന്ധപ്പെട്ടവർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു.


 മഴക്കാലമായതോടെ പനി അടക്കമുള്ള രോഗങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരികയുമാണ്.സർക്കാർ ആശുപത്രികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതും. പനികൊപ്പം ഡെങ്കിയേ യും,ജലജന്യ രോഗങ്ങളെയും എലിപ്പനിയേയുമൊക്കെ നേരിടാൻ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പതിവുപോലെ പനിക്കായി പരിശോധനയ്ക്ക് എത്തിയവരിലാണ് കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


 ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും മാസ്ക് ധരിക്കാൻ ആരോഗ്യവകുപ്പ് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപനം തടയാനാണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി.തെക്കൻ ജില്ലകളിലാണ് കോവിഡ് കേസുകൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാസർഗോഡ് ജില്ലയിൽ ഇതുവരെ കോവിഡ്  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.


 അതിനിടെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് അധികൃതർ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. രോഗിയുടെ കൂടെ കൂടുതൽ പേർ ആശുപത്രികളിൽ എത്തരുതെന്നും, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആശുപത്രി അതികൃതർ  നിർദ്ദേശിച്ചിട്ടുണ്ട്. പനിയോടൊപ്പം മഞ്ഞപ്പിത്തം,കോളറ എന്നിവ വരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.


 കോവിഡിന്റെ രണ്ടാം വരവോടെ രാജ്യം വീണ്ടും മാസ്ക് സംവിധാനത്തിലേക്ക് മാറുമൊ,കർശനമായ നിയന്ത്രണങ്ങൾ വരുമോ എന്ന ഭയവും ജനങ്ങൾക്കിടയിലുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.


ഫോട്ടോ:കോവിഡ് വ്യാപനം:ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്നുള്ള നിർദ്ദേശം വെച്ചുള്ള ബോർഡുകൾ സ്ഥാപിച്ചപ്പോൾ.


p


 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments