ഫാത്തിമ ഫൈസലിന് ഖാസിലൈൻ ജമാഅത് കമ്മിറ്റിയുടെ അനുമോദനം.
കാസർഗോഡ് : സിബിഎസ്ഇ പരീക്ഷയിൽ സയൻസ് സ്ട്രീമിൽ 98.6% മാർക്ക് വാങ്ങി ഖാസിലൈനിന്റെ നാമം വാനോളമുയർത്തിയ ഫാത്തിമ ഫൈസലിനെ യൂഎഇ ഖാസിലൈൻ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.
ഈ അദ്ധ്യയന വർഷത്തിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും നാട്ടിൽ നടക്കുന്ന യു.എ.ഇ ഖാസീലൈൻ അവാർഡ് ദാന ചടങ്ങിൽ വെച്ച് അനുമോദിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
ബദ്‌രിയ്യാ മസ്ജിദ് മുൻ ഇമാം ഹമീദ് ഫൈസി, അബ്ദുല്ല ഖാസിലൈൻ , ജമാഅത്ത് പ്രതിനിധി സിറാജ് ബി.എമ്മിന്റെ മാതാവ് ബീഫാത്തിമ എന്നിവരുടെ നിര്യാണത്തിൽ അനുശോചനവും പ്രാർത്ഥനയും നടത്തി.
പ്രസിഡന്റ് ഫൈസൽ മുഹ്‌സിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ അബ്ദുല്ല സഅദി ഖാസിയാറകം ഉപഹാരം നൽകി അനുമോദിച്ചു .
ട്രഷർ മുഹമ്മദ് ഖാസിയാറകത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഗഫൂർ ഊദ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഫൈസൽ മുഹ്‌സിൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് രക്ഷാധികാരി അബ്ദുല്ല സഅദി ഖാസിയാറകം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്ബാൽ കെ പി, ഇബ്രാഹിം ഖാസിയാറകം, സാഹിൽ കുന്നിൽ, സിറാജ് മിസ്നി, ബഷീർ ബാവിക്കര, മിസ്ബാഹ്, ഷുസൈ, മുഹ്സിൻ നഷാത് എന്നിവർ ആശംസകൾ അറിയിക്കുകയും സെക്രട്ടറി സനാബിൽ റിസാ നന്ദിയും പറഞ്ഞു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments