ടോറസ് വാഹനം മൊഗ്രാൽ മേൽപ്പാലത്തിനു മുകളിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ടോറസ് വാഹനത്തിന് പിന്നിൽ നിയന്ത്രണം തെറ്റി ഇടിച്ചു.
കുമ്പള : ഇന്ന് രാവിലെ ആറുമണിയോടുകൂടി മംഗലാപുരത്തു നിന്നും ജില്ലി കയറ്റി പയ്യന്നൂർ പണി സൈറ്റിലേക്ക് പോകുന്ന ടോറസ് വാഹനം മൊഗ്രാൽ മേൽപ്പാലത്തിനു മുകളിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ടോറസ് വാഹനത്തിന് പിന്നിൽ നിയന്ത്രണം തെറ്റി ഇടിക്കുകയാരിന്നു ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ക്യാബിൻ തകർന്ന് ഡ്രൈവർ ജോബിബിജു 22 വയസ്സ് തൃശ്ശൂർ കൊടകര സ്വദേശി ക്യാബിന്റെയും സ്റ്റിയറിങ്ങിന്റെയും ഇടയിൽ അകപ്പെട്ട പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനെത്തുടർന്ന് സീനിയർ ഫയർ അന്റ് റെസ്ക്യൂ ഓഫീസർ വി.എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് അരമണിക്കൂർ ശ്രമഫലമായി ക്യാബിനും സ്റ്റിയറിങ് റോഡും മുറിച്ചു നീക്കം ചെയ്ത് ടിയാനെ പുറത്തെടുക്കുകയായിരുന്നു കാലിനു പരിക്കുപറ്റിയ ടിയാനെ സ്വകാര്യ ആംബുലൻസിൽ തൊട്ടടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സേനാംഗങ്ങളായ അജേഷ്.കെ ആർ, രാജേഷ്. പി, അമൽരാജ്.ടി, ജിതിൻ കൃഷ്ണൻ. കെ വി, ഹോം ഗർഡ് പ്രവീൺ. ടിവി,എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments