Breaking News

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി യുപിയിലെ നിസാംപൂരില്‍ പത്താംക്ലാസ് പാസായി രാംകേവല്‍.


ലഖ്‌നൗ: ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമം വലിയ ആഘോഷത്തിലാണ്. ഗ്രാമത്തില്‍ നിന്ന് ഒരു വിദ്യാർഥി ആദ്യമായി പത്താംക്ലാസ് പാസായതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍.


15-കാരനായ രാംകേവല്‍ ആണ് ബോർഡ് എക്‌സാം പാസായത്.


ദലിത് വിഭാഗത്തില്‍ നിന്നുള്ള ഏകദേശം മുന്നൂറോളം ആളുകളാണ് നിസാംപൂരില്‍ താമസിക്കുന്നത്. കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനാണ് രാംകേവല്‍. കുടുംബം പോറ്റാൻ പകല്‍ സമയങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും രാത്രി വൈകി പഠിച്ചുമാണ് രംകേവല്‍ പത്താംക്ലാസ് വിജയിച്ചത്.


വിവാഹാഘോഷങ്ങളില്‍ ലൈറ്റുകള്‍ കൊണ്ടുപോകാറുണ്ടെന്നും ദിവസവും 250-300 രൂപ സമ്ബാദിക്കാറുണ്ടെന്നും രാംകേവല്‍ പറഞ്ഞു. ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി രാംകേവലിനെയും മാതാപിതാക്കളെയും സന്ദർശിച്ചിരുന്നു. തുടർപഠനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അടിസ്ഥാന വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുള്ള പ്രദേശങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്. ജില്ലാ ഇൻസ്‌പെക്ടർ ഓഫ് സ്‌കൂള്‍സ് ഒ.പി ത്രിപാഠി കുട്ടിയെ ശ്രദ്ധിക്കുകയും സ്‌കൂളില്‍ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.


നിസാംപൂരിനടത്തുള്ള അഹമ്മദ്പൂരിലെ സർക്കാർ സ്‌കൂളിലാണ് രാംകേവല്‍ പഠിക്കുന്നത്. കുടുംബത്തിന് കാര്യമായ വരുമാനം ഇല്ലാതിരുന്നിട്ടും രാംകേവലിന്റെ മറ്റു മൂന്ന് സഹോദരങ്ങളും പഠനം തുടരുന്നുണ്ട്. ഒരാള്‍ ഒമ്ബതാം ക്ലാസിലും മറ്റൊരാള്‍ അഞ്ചാം ക്ലാസിലും ഇളയയാള്‍ ഒന്നാംക്ലാസിലുമാണ്.


സ്‌കൂളില്‍ പാചകത്തൊഴിലാളിയാണ് രാംകേവലിന്റെ അമ്മ പുഷ്പ. മകൻ ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. താൻ അഞ്ചാംക്ലാസ് വരേ മാത്രമേ പഠിച്ചിട്ടുള്ളൂ, പക്ഷേ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ കുട്ടികള്‍ ഉന്നത പഠനം നടത്തണമെന്നാണ് ആഗ്രഹമെന്നും അമ്മ പറഞ്ഞു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments