ഉള്ളാള്‍ തങ്ങളുടെയും എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചഒക്ടോബര്‍ 20, 21 തീയതികളില്‍ ദേളിയിൽ നടക്കും
ദേളി : ആദര്‍ശ പ്രസ്ഥാനത്തിനും ജാമിഅ സഅദിയ്യക്കും അരനൂറ്റാണ്ട് കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചഒക്ടോബര്‍ 20, 21 തീയതികളില്‍ സഅദാബാദില്‍ നടക്കും. പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ആണ്ട് നേര്‍ച്ചുയുടെ അനുബന്ധമായി 18ന് വൈകീട്ട് 4 മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ പരിസരത്ത് നടക്കുന്ന ആത്മീയ സംഗമം ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും.
19ന് ഉച്ചക്ക് 2 മണിക്ക് കീഴൂര്‍ സഈദ് മുസ്ലിയാര്‍, കെ വി മൊയ്തീന്‍ മുസ് ലിയാര്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മേല്‍പ്പറമ്പ് മഖ്ബറ സിയാറത്ത് നടക്കും. വൈകുരേം 4.30 ന് നടക്കുന്ന നൂറുല്‍ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് സൈനുല്‍ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും.
20 ന് രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ കര്‍ണാടക ഹജ്ജ്, മുന്‍സിപ്പല്‍ വകുപ്പ് മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. എം എല്‍ എ മാരായഅഡ്വ. സി എച്ച്് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന് എ.കെ.എം അഷ്റഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ കര്‍ണാടക ഹജ്ജ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്‍ കെ എം ഷാഫി സഅദി ബെംഗളൂരു, എന്‍ എ അബൂബക്കര്‍ ഹാജി, ഡോ. സയ്യിദ് അഷ്റഫ് കരീം മുംബൈ, പി കെ ഫൈസല്‍, അഡ്വ. ബി എം ജമാല്‍, ഹകീം കുന്നില്‍, ഹനീഫ് പാണലം, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, മൊയ്തീന്‍കുഞ്ഞി കളനാട് പ്രസംഗിക്കും.
സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ജില്ലാ മുഅല്ലിം സമ്മേളനം രാവിലെ 10 മണിക്ക് നടക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിക്കും. മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തും.
3 മണിക്ക നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ബഹുസ്വരത; മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മതുല്ല സഖാഫി എളമരം വിഷയാവതണം നടത്തും. ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ബാലകൃഷ്ണന്‍ പെരിയ, അസീസ് കടപ്പുറം, അഡ്വ. കുമാരന്‍ നായര്‍, എ എസ് മുഹമ്മദ് കുഞ്ഞി, സിഎല്‍ ഹമീദ് ചെമനാട് പ്രസംഗിക്കും.
7 മണിക്ക് ജലാലിയ ദിക്‌റ് ഹല്‍ഖ ആരംഭിക്കും. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അഹ്സനി അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ്് മടക്കര, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം ഉല്‍ബോധനം നടത്തും.
ഒക്ടോബര്‍ 21 ചൊവ്വ രാവിലെ 6 മണിക്ക് നടക്കുന്ന മുഹിയുദ്ദീന്‍ റാത്തീബ്, താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസിന് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. സയ്യിദ് അബ്ദുറഹ്മാന്‍ മഷ്ഹൂദ് അല്‍ബുഖാരി പ്രാര്‍്തഥന നടത്തും. അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും.
09 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സംഗമം സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി പ്രസംഗിക്കും.
11 മണിക്ക് പ്രവാസി സംഗമം ബഹ്‌റൈന്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മുസ്തഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ആമുഖ പ്രഭാഷണവും അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി വിഷയാവതരണവും നടത്തും.
ഉച്ചക്ക് 01 മണിക്ക് നടക്കുന്ന അലുംനി മീറ്റില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങളുടെ അധ്യക്ഷതയില്‍ അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും. കെ എം അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍, ഹനീഫ് അനീസ്, അഹ്മദ് ഷിറിന്‍ വിഷയാവതരണം നടത്തും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments