Breaking News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ:"നായ ശല്യം''തന്നെ തെരഞ്ഞെടുപ്പ് വിഷയമാകുമോ..?


കാസർഗോഡ് : നാടുനീളെ തെരുവ് നായ്ക്കളുടെ വിളയാട്ടം. ആക്രമിച്ചും,ഓടിച്ചും തെരുവ് നായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുമ്പോൾ ഇതിന് തടയിടേണ്ട പഞ്ചായത്ത് അതികൃതർ നിയമത്തെ പരിചാരി കൈ കഴുകുന്നു.


 ഓരോ വർഷത്തെയും, മാസത്തെയും കണക്കെടുത്തു നോക്കിയാൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടവും,കടി യേൽക്കുന്നവരുടെ  വർദ്ധനവുമാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15 ലക്ഷം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ കടിയേറ്റത്. പേവിഷബാധ വാക്സിനുവേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയാകട്ടെ 14.48 കോടി രൂപയും. എന്നിട്ടും തെരുവ് നായ വിഷയത്തിൽ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.


 പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ വിഷയം തന്നെയായിരിക്കില്ലേ വോട്ടർമാർക്ക് പറയാനുള്ളതും. തെരുവുനായ വന്ധ്യം കരണത്തിനുള്ള എബിസി പദ്ധതിക്ക് വേണ്ടി ഫണ്ട് വകയിരുത്താത്ത തദ്ദേശസ്ഥാപനങ്ങൾ വരെ ജില്ലയിലു ണ്ട്.അവരൊക്കെ വോട്ടർമാരോട് മറുപടി പറയേണ്ടിവരുമെന്നതിൽ സംശയമില്ല.


 തെരുവ് നായ ശല്യം രൂക്ഷമായ വേളയിൽ ചില തന്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരുവ് നായ്ക്കളെ വന്ധ്യം കരണത്തിനായി പിടിച്ചു മരുന്ന് കുത്തി വെച്ചിരുന്നു.എന്നിട്ടും നായ്ക്കളുടെ എണ്ണം കുറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തദ്ദേശ വകുപ്പിന്റെ പുതിയ നിർദ്ദേശപ്രകാരം തെരുവുനായ്ക്കളെ വാക്സിനേഷനും,വന്ധ്യം കരണത്തിനുമായി കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നൽകുമെന്നാണ് പറയുന്നത്.അതും നാട്ടുകാർ പിടിച്ച് എബിസി കേന്ദ്രത്തിൽ എത്തിക്കണം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഈ നിർദ്ദേശവും ചെവി കൊള്ളാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അതിനിടെ ജില്ലയിൽ ആദ്യമായി മുളിയാറിൽ സ്ഥാപിച്ച എബിസി സെന്ററിനെതിരെ പ്രദേശവാസികളിൽ നിന്നുണ്ടായ എതിർപ്പ് മറ്റ് പ്രദേശങ്ങളിലും എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമായതായി പറയുന്നുമുണ്ട്.


 അതിനിടെ തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവായി.ഗൗരവ മേറിയ വിഷയമായിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി കാരണവും വിശദീകരിക്കണം. തെലുങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും കോടതിയുടെ നിർദ്ദേശമുണ്ട്. ഡൽഹിയിലെ പെരുവനായ വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ എല്ലാ സംസ്ഥാനങ്ങളെയും സുപ്രീംകോടതി കക്ഷി ചേർത്തിരുന്നു.


ഫോട്ടോ:ജനങ്ങളുടെജീവന് ഭീഷണി ഉയർത്തുന്ന തെരുവ് നായ് കൂട്ടം.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments