അടുക്കത്ത് ബയലിൽ കാൽനട മേൽപ്പാലം വൈകുന്നു:നാട്ടുകാർക്ക് ദുരിതം.
കാസർഗോഡ് : വാഹനാ പകടങ്ങളും, അപകടമരണങ്ങളും തുടർക്കഥയായ കാസറഗോഡ് ദേശീയപാത അടുക്കത്ത് ബയലിൽ കാൽനട മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് കേന്ദ്രമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടും തുടർനടപടികൾ വൈകുന്നതിൽ നാട്ടുകാർക്കും,ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കും ആശങ്ക.
ദേശീയപാത നിർമ്മാണ സമയത്ത് തന്നെ അടുക്കത്ത് ബയലിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്.ഇത് ചെവി കൊള്ളാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് ആക്ഷൻ കമ്മിറ്റി രൂപവൽക്കരിക്കുകയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിട്ട് ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. അടുക്കത്ത് ബയൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയും,മുഹിയദ്ധീൻ ജമായത്ത് കമ്മിറ്റിയും സംയുക്തമായാണ് ഈ വിഷയത്തിൽ ഇടപെട്ടതും,ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയതും.മന്ത്രിക്ക് നിവേദനം നൽകിയതും. നിവേദനത്തിന് മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നുണ്ട്.ഇതിൽ തുടർനടപടികളില്ലാത്തതാണ് ഇപ്പോൾ നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കുന്നത്.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കഴിഞ്ഞമാസം ഒരു വീട്ടമ്മ ദാരുണമായി കാറിടിച്ച് മരണപ്പെട്ടതിന് ശേഷമാണ് കാൽനട മേൽപ്പാലത്തിന് ആവശ്യം ശക്തമാക്കിയത്.
ഫോട്ടോ:കാൽനട മേൽപ്പാലമില്ലാതെ സഞ്ചാര ദുരിതം നേരിടുന്ന അടുക്കത്ത് ബയൽ ദേശീയപാത.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments