ചരിത്ര പ്രസിദ്ധമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ്, 2026 ജനുവരി 15 മുതൽ 22 വരെ.
ബന്തടുക്ക : ചരിത്രപ്രസിദ്ധമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ്, 2026 ജനുവരി 15ആം തീയതി വ്യാഴാഴ്ച മുതൽ 22ആം തീയതി വരെ അതിവിപുലമായ നിലയിൽ നടത്തപ്പെടുന്നു. 15ആം തീയതി വ്യാഴാഴ്ച പകൽ 11 മണിക്ക് പതാക ഉറൂസ് ചെയർമാൻ Ab ശാഫി ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സാംസ്‌കാരിക സമ്മേളനം നടക്കും. ഉന്നതരായ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, മത-രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
15ആം തീയതി വ്യാഴാഴ്‌ച രാത്രി 9
മണിക്ക്
മഹല്ല് ഖാളി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉറൂസ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജമാഅത്ത് ഖത്തീബ് അബ്ദുള്ളാഹി സഅദി ദേളി പ്രഭാഷണം നടത്തും.
16-ാം തീയതി വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.
17-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂർ ബുസ്വൂരി ടീമിൻ്റെ / മഹാൻമാരെ കുറിച്ചുള്ള കവാലി പരിപാടി അരങ്ങേറും.
രാത്രി ഇശാഇന്ന് ശേഷം
പള്ളി ഖബർസ്ഥാനിൽ സാലിം തങ്ങളുടെ നേതൃത്വത്തിൽ കൂട്ടുപ്രാർത്ഥനയും നടക്കും.
ശേഷം 9 മണിക്ക് മുനീർ ഹുദവി കൊല്ലം പ്രഭാഷണം നടത്തും.
18-ാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് വിവിധ നാടുകളിൽ നിന്നുള്ള ദഫ് ടീമുകളുടെ മത്സരവും അരങ്ങേറും.
രാത്രി 9 മണിക്ക് പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും
19-ാം തീയതി തിങ്കൾ ഉച്ചക്ക് മദദേ റസൂൽ പ്രോഗ്രാം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
ലുഖ്മാനുൽ ഹക്കീം ഫാളിൽ മിസ്ബാഹി പ്രഭാഷണം നടത്തും
രാത്രി 9 മണിക്ക് ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.
20-ാം തീയതി രാത്രി 9 മണിക്ക് ഡോക്‌ടർ ഹാഫിൽ ജുനൈദ് ജൗഹരി കൊല്ലം പ്രഭാഷണം നടത്തും.
21-ാം തീയതി രാത്രി 9 മണിക്ക് നൗഷാദ് ബാഖവി കൊല്ലം പ്രഭാഷണം നടത്തും.
22-ാംതീയതി ഉച്ചയ്ക്ക്
മുത്തന്നൂർ സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രോസി മുത്തന്നൂർ തങ്ങൾ ഉറൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
ഈ ഉറൂസ് പരിപാടിയിലേക്ക് ജാതി മത ഭേദമന്യേ എല്ലാ വിഭാഗം
ആൾക്കാരും വരികയും,നേർച്ചകളും
സംഭാവനകളും നൽകുകയും
ചെയ്യുന്നു.
ഏണിയാടിയിൽ ഉള്ള ശുഹദാക്കൾ ടിപ്പു സുൽത്താന്റെ കാലത്തുള്ള ആളുകളാണ് ,
അതിന് തെളിവായി ബന്തടുക്ക എന്ന നാടിന്റെ മുൻപേര് കോട്ടക്കൽ
എന്നായിരുന്നു എന്നും, അവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങളും മറ്റും ദൃശ്യമാണെന്നുമാണ്.
ഉറൂസുമായി ബന്ധപ്പെട്ട് ഏണിയാടി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
നൂറുൽ ഹുദാ മദ്റസയിൽ ചേർന്ന യോഗത്തിൽ പുതിയ ഉറൂസ് കമ്മിറ്റി യെ തെരഞ്ഞെടുത്തിരുന്നു
ചേയർമാൻ Ab ഷാഫി
വൈസ് ചെയർമാൻമാരായി
അബ്ദുൽ ഹക്കീം അംജദി
ഷാഫി ഹാജിമാനടുക്കം
കൺവീനർ ലത്തീഫ് മൂല
ജോയിൻ കൺവീനർമാരായി
ഹൈദർ pm, ഷിഹാബ് പുനത്തിൽ,MT ഹമീദ്, മുസ്തഫ അണ്ണപ്പാടി റഹീം ബേത്തലം , ഷക്കീർ കുന്നുമ്മൽ, ഉസ്മാൻ വളപ്പിൽ
ഫൈനാൻസ് സെക്രട്ടറിയായി അബൂബക്കർ കുംബ കോടിനെയും തെരെഞ്ഞെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments