ഹാരിസ് കോടേരി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.
തീരുർ : ഞാന്‍ പഴയ കാല മുസ്ലിം ലീഗ് നേതാവും പാര്‍ട്ടിയുടെ തിരൂരില്‍ നിന്നുളള ആദ്യത്തെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന മദിരാശി അബൂബക്കര്‍ സാഹിബിന്റെ മകനാണ്. പാര്‍ട്ടിക്കു വേണ്ടി ജയില്‍വാസം വരെ അനുഭവിക്കേണ്ടി വന്ന എന്റെ പിതാവ് എക്കാലത്തും മതേതര നിലപാടുകള്‍ ഉയര്‍ത്തിപിടിക്കാനും വര്‍ഗ്ഗീയ ശക്തികളില്‍ നിന്നും കൃത്യമായ അകലം പാലിക്കാനും ബദ്ധ ശ്രദ്ധ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളിലായി മുസ്ലിം ലീഗ് നേതൃത്വം കേവലം തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കി വര്‍ഗ്ഗീയ ശക്തികളുമായി കൂട്ട് ചേരുന്ന സ്ഥിതി പല സ്ഥലത്തുമുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഇതിന് എതിരാണ്.
കഴിഞ്ഞ തിരൂര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അന്നാരയില്‍ ജമാഅത്ത് ഇസ്ലാമിയുടെ ജില്ലാ വനിതാ നേതാവിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയുടെ സെക്കുലര്‍ പ്രധിച്ഛായക്ക് കോട്ടം വരുത്തുകയും ജമാഅത്ത് പോലുളള ലക്ഷണമൊത്ത ത്രീവ്രവാദ സംഘടനയുമായി യു.ഡി.എഫ് സീറ്റ് പങ്കിട്ടിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് തീരാ കളങ്കവും അങ്ങേയറ്റത്തെ നാണക്കേടുമുണ്ടാക്കി. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിക്ഷേധം അറിയിച്ചിട്ടും ഇതേ നിലപാടുമായി മുന്നോട്ട് പോകുവാനാണ് നേതൃത്വം ശ്രമിക്കുന്നത്. എല്ലാ പ്രതിക്ഷേധങ്ങളെയും അടിച്ചമര്‍ത്തി ഇബ്രാഹിം ഹാജിയെ മത്സരിപ്പിക്കുമ്പോള്‍ ഒരു പടി കൂടി കടന്ന് BJP യുമായി വോട്ട് കച്ചവടത്തിന് മുസ്ലിം ലീഗ് നീക്കം നടത്തിയിരിക്കുന്നു. നഗരസഭയില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്ന സമാന സാഹചര്യത്തിലാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ BJP യുമായി ധാരണയുണ്ടാക്കി ചരിത്രത്തിലാദ്യമായി BJP ക്ക് തിരൂര്‍ നഗരസഭയില്‍ സീറ്റ് നേടികൊടുത്തത്.
പുതിയ വാര്‍ഡ് വിഭജനം BJP യുടെ പരമ്പരാഗത വാര്‍ഡില്‍ ജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കുമ്പോള്‍ BJP യുമായി സഹകരിച്ച് ജമാഅത്തിനേയും SDPI യേയും ഒരുമിച്ച് നിര്‍ത്തി ചെയര്‍മാന്‍ സ്ഥാനത്ത് എത്താന്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ഐ.പി അഹമ്മദ് കുട്ടി സാഹിബിന്റെ പിന്‍ഗാമി എന്ന് അവകാശപ്പെടുന്ന ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് അദ്ദേഹത്തിന്റെ പാരമ്പര്യത്തിലും കരിനിഴല്‍ വീഴ്ത്തുകയാണ്. തികഞ്ഞ സുന്നി ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ച സമസ്ത നേതാവായിരുന്ന ഐ.പി മാസ്റ്ററുടെ കുടുംബാഗങ്ങളും തറവാടുമുളള പ്രദേശത്തെ സീറ്റ് തന്നെ ഇത്തവണ ജമാഅത്ത് ഇസ്ലാമിക്ക് നല്‍കി. പരമ്പരാഗതമായി മുസ്ലിം ലീഗ് നയിക്കുന്ന ചെമ്പ്ര മേഖലിയിലെ ആകെയുളള 4 സീറ്റില്‍ 3 ഉം വനിതാ സംഭരണമാണ്. കൗണ്‍സിലിനെ സജീവമാക്കാന്‍ ശേഷിയുളള ലീഗ് നേതാക്കന്മാരെ ഒക്കെ മാറ്റി നിര്‍ത്തി ജനറര്‍ സീറ്റില്‍ വനിതയെ മത്സരിപ്പിക്കുന്നത് BJP വോട്ട് ലക്ഷ്യം വെച്ചാണ്.
മുസ്ലിം ലീഗ് നേതൃത്വം തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയെ ഒരു ബിസിനസ്സ് സംരഭം മാക്കി മാറ്റി. ലീഗിന് യോജിക്കാന്‍ സാധിക്കാത്ത എല്ലാ വര്‍ഗ്ഗീയ രാഷ്ട്രീയ നിലപാട്കാരോടും കച്ചടവ സഖ്യങ്ങളും അവിശുദ്ധ രാഷ്ട്രീയ കൂട്ട് കെട്ട് ഉണ്ടാക്കാനുമുളള ഈ നീക്കത്തില്‍ പ്രധിക്ഷേതിച്ച് ഞാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നു.
തിരൂര്‍ ഹാരിസ് കോടേരി
24/11/2025 Mob:8086751010

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments