ജില്ലയിൽ വ്യാപക പരിശോധന പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 221 വാറന്റ് പ്രതികളെ പിടികൂടി.
ജില്ലയിൽ ഇന്നലെയും ഇന്ന് പുലർച്ചെയും ജില്ലാ പോലീസ് മേധാവി ശ്രീ ബി.വി വിജയ ഭരത് റെഡ്ഡി ഐ പി എസ് ൻ്റെ നിർദ്ദേശപ്രകാരം നടത്തിയ വ്യാപക പരിശോധനയിൽ പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 221വാറൻ്റ് പ്രതീകളെ പിടികൂടി. 126 കേസുകൾ രജിസ്റ്റർ ചെയ്തു. 3711 വാഹനങ്ങൾ പരിശോധിച്ചു. ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ 65 ഇടങ്ങളിൽ പരിശോധന നടത്തി. മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചത് 1348 എണ്ണം. ഗുണ്ടാ, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിൽപ്പെട്ട 133 ആൾക്കാരെ പരിശോധിച്ചു.
അനധികൃത മദ്യ കടത്തുൾപ്പെടെ നിയമവിരുദ്ധവും നിരോധിത വസ്തുക്കൾ കടത്തിയത് 9 എണ്ണം പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ചതിന് എൻഡിപിഎസ് ആക്ട് പ്രകാരം 8 പേരെ പിടികൂടി. മദ്യപിച്ച് വാഹനം ഓടിക്കൽ, അബ്കാരി ആക്ട്, കേരള ഗെയിമിംഗ് ആക്ട്, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന/ സൂക്ഷിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് പിടികൂടിയത്, ലോട്ടറി ആക്ട് എന്നിവ പ്രകാരം 89 എണ്ണം പിടികൂടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments