Breaking News

പോരാട്ടത്തിൽ ഒപ്പത്തിനൊപ്പം: റെയിൽവേ സ്റ്റേഷൻ വാർഡ്‌ ബിജെപി നിലനിർത്തുമോ..?

കുമ്പള :.വീറും വാശിയും നിറഞ്ഞ പോരാട്ടത്തിലാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് റെയിൽവേ സ്റ്റേഷൻ(ഓൾഡ് ബത്തേരി).ബിജെപി വാർഡ്‌ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. എന്നാൽ വാർഡ് വിഭജനം യുഡിഎഫിന് അനുകൂലമായിയെ ന്നാണ് യുഡിഎഫ് പ്രവർത്തകരുടെ അവകാശവാദം.

 നേരത്തെ ഓൾഡ് ബത്തേരി വാർഡിൽ കോൺഗ്രസായിരുന്നു മത്സരിച്ചു കൊണ്ടിരുന്നത്.ആ പ്രതീക്ഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയും കണ്ടു വെച്ചിരുന്നു. കഴിഞ്ഞപ്രാവശ്യം മത്സരിച്ച സമീറാ- റിയാസ്.എന്നാൽ യുഡിഎഫിന് അനുകൂലമായി മാറിയ റെയിൽവേ സ്റ്റേഷൻ വാർഡ് ലീഗ് കോൺഗ്രസിന് നൽകാൻ തയ്യാറായില്ല.ഇത് കോൺഗ്രസിനെ ചൊടി പ്പിച്ചു.സമീറ റിയാസ് സ്വതന്ത്രയായി മത്സരരംഗത്തിറങ്ങുകയും ചെയ്തു.സമീറാ- റിയാസിന് ഇടത് പിന്തുണയുമുണ്ട്.

 കോൺഗ്രസ്-ലീഗ് തർക്കം നേട്ടമാക്കി മാറ്റാനാണ് വാർഡിൽ അടിവേരുള്ള എസ്ഡിപിഐയുടെ ശ്രമം.ഫഹിമ നൗഷാദ് എം എം മാണ് ഇവിടെ എസ്ഡിപിഐ സ്ഥാനാർത്ഥി.മുസ്ലിം ലീഗിൽ ഇനാസ് ഫവാസ് കോയിനൂറാണ് സ്ഥാനാർത്ഥി.മൂന്ന് സ്ഥാനാർത്ഥികളും പോരാട്ടം കടുപ്പിച്ചതോടെ  ഈ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി മാറി.

ലീഗിന്റെയും, എസ്ഡിപിഐയുടെയും യുഡിഎഫ് റിബലിന്റെയും സ്ഥാനാർത്ഥിത്വത്തിനിടയിൽ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി സ്ഥാനാർഥി സുമിത്രാ ഗട്ടി പറയുന്നു.ന്യൂനപക്ഷ വോട്ടുകൾക്കിടയിലെ ഭിന്നത ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റി ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

 കുമ്പള ടൗൺ,ബത്തേരി വാർഡുകളെ വേർതിരിച്ചാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്.കുമ്പള ഗ്രാമപഞ്ചായത്തിലെ അഴിമതി ആരോപണങ്ങൾ തുറന്നുകാട്ടിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നത്. എന്നാൽ എസ്ഡിപിഐയുടെ  പിന്തുണയോടെയാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണം അഞ്ചുവർഷം നിലനിർത്തിയതെന്നും,അഴിമതിയിൽ എസ്ഡിപിഐക്കും പങ്കുണ്ടെന്നും യുഡിഎഫ് വിമത സ്വതന്ത്ര സ്ഥാനാർത്ഥി സമീറ റിയാസ് പറയുന്നു. കുമ്പളയിലെ വികസനം ഇല്ലായ്മ തുറന്നുകാട്ടിയാണ് താൻ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സമീറാ-റിയാസ് പറയുന്നുണ്ട്.

 എന്നാൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രാദേശിക വിഷയങ്ങൾക്കുപരി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്.

ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് റെയിൽവേ സ്റ്റേഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ.സമീറാ-റിയാസ് (സ്വതന്ത്രൻ) സുമിത്രാ ഗട്ടി(ബിജെപി) ഫാഹിമാ നൗഷാദ് എം എം( എസ്ഡിപിഐ ) ഇനാസ് ഫവാസ് കോയി ന്നൂർ(മുസ്ലിം ലീഗ് ).



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments