Breaking News

മൊഗ്രാൽ ജിവിഎച്ച് എസ് എസിൽ 25 വർഷത്തെ അധ്യാപനം:തസ്നി ടീച്ചറെ പിടിഎ-എസ് എം സി-എംപിടിഎ-സ്റ്റാഫ് കൗൺസിൽ ചേർന്ന് ആദരിച്ചു.

മൊഗ്രാൽ : നീണ്ട രണ്ടര പതിറ്റാണ്ട് കാലം മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യൂ പി വിഭാഗത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സ്റ്റാഫ് സെക്രട്ടറി കൂടിയായ തസ്‌നി ടീച്ചറെ പിടിഎ-എംപിടിഎ-എസ് എം സി-സ്റ്റാഫ് കൗൺസിൽ സംയുക്തമായി ആദരിച്ചു.

 2000 നവംബർ 4നാണ് തസ്‌നി ടീച്ചർ മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ ജോലിയിൽ പ്രവേശിക്കുന്നത്. സ്കൂളിലെ വിദ്യാർഥികളുമായി നാളിതുവരെയായി നല്ല സൗഹൃദം സ്ഥാപിച്ചെടുക്കാൻ തസ്‌നി ടീച്ചർക്ക് കഴിഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ  പഠനനിലവാരമുയർ ത്താൻ പിടിഎ-എസ് എം സി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ തസ്‌നി ടീച്ചറുടെ സജീവ ഇടപെടലുകകളും, സാന്നിധ്യവും ശ്രദ്ധേയമാണ്.
 റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ ചെമനാട് സ്വദേശി ഫരീദ് അഹമ്മദാണ് ഭർത്താവ്.രണ്ട് പെൺമക്കളായ ഫരീഹത്താബാനത്ത്, ഫസീഹ തഹിയ്യത്ത്  എന്നിവർ ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.

 സ്കൂളിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ  സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, അധ്യാപകരായ അഷ്‌റഫ്‌ പുത്ത ലത്ത്,ഫർസാന,വിജു പയ്യാടക്കത്ത്  പിടിഎ-എസ്എംസി- മദർ പിടിഎ അംഗങ്ങളായ റിയാസ് കരീം,പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്,ഹസീന, നജിമുന്നിസ,സുമയ്യ നസ്രിൻ,റംസീന, മുംതാസ്, സുഹറ,ഖൈറുന്നിസ, സഫിയാനൂർ,ഖാലിസ, സുഹ്റ,തംഷീദ് തുടങ്ങിയവർ സംബന്ധിച്ചു.തസ്‌നി ടീച്ചർ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ അധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ തസ്‌നി ടീച്ചർക്ക് പിടിഎ- എസ്എംസി- മദർ പി ടി എ -സ്റ്റാഫ്‌ കൗൺസിൽ സംയുക്തമായി നൽകിയ ആദരിക്കൽ ചടങ്ങ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments