ബീച്ച് ക്ലീനിങ് നവംബർ 30ന് നാളെ. ജില്ലാ പോലീസ് ചീഫ് ഉദ്ഘാടനം ചെയ്യും.
കാസർഗോഡ് : കേസരി കാസർഗോഡ് ധനലക്ഷ്മി ബാങ്ക് കാസർഗോഡ് ബ്രാഞ്ച് ബജാജ് ലൈഫ് ഇൻഷുറൻസ് യുടിഐ മ്യൂച്ചൽ ഫണ്ട് സംയുക്തമായി നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസിനു മുൻവശം സംഘടിപ്പിക്കുന്ന ബീച്ച് ക്ലീനിങ് 2025 നവംബർ 30 ഞായറാഴ്ച രാവിലെ 7 30ന് ജില്ലാ പോലീസ് ചീഫ് വിജയ് ഭാരത റെഡ്ഡി ഉദ്ഘാടനം ചെയ്യും.
വിവിധ കോണുകളിൽ നിന്നും പങ്കെടുക്കുന്ന നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള 100 പേരാണ് ക്ലീനിങ് പരിപാടിയിൽ പങ്കെടുക്കുന്നത്. രാവിലെ 7.30 മുതൽ 9 മണി വരെയാണ് ക്ലീനിങ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്.
വിവിധ സാമൂഹ്യ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകരും മുനിസിപ്പൽ കൗൺസിലർമാരും ചേരങ്കൈ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും വാമോസ് കാസർഗോഡും പങ്കെടുക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments