ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ. പി.എ) 41മത് കാസർഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി.
കാഞ്ഞങ്ങാട് : ഛാ യാഗ്രഹണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ. കെ. പി.എ ) 41മത് കാസർഗോഡ് ജില്ലാ സമ്മേളനം മൺമറഞ്ഞുപോയ ഫോട്ടോഗ്രാഫർ മാരായ വിനോദ് ലെൻസ് മാൻ, ചിദാനന്ദ അരിഭയൽ എന്നിവരുടെ എന്നിവരുടെസ്മരണാർത്ഥമുള്ള കാഞ്ഞങ്ങാട് വ്യാപാര ഭവനിലെ നഗറിലാണ് രണ്ട് ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് എ കെ പി എ ജില്ലാ പ്രസിഡണ്ട് സുഗുണൻ എ കെ പി എ ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയ പതാക ഉയർത്തി. തുടർന്ന് ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് എ.സി. ജോൺസൺ നിർവഹിച്ചു ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് നിർവഹിച്ചു
. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണിയും കാർഷിക മേള, ക്ഷേമനിധി ക്യാമ്പ് എന്നിവയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്നും നിർവഹിച്ചു. തുടർന്ന് സംഘടനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് കാഞ്ഞങ്ങാട് നഗരത്തെ പ്രദക്ഷിണം ചെയ്തു കൊണ്ട് ശക്തി പ്രകടനവും നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം പ്രമുഖ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.വി. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. എ. കെ. പി.എ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് ദാനവും വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട്,ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൽസലാം, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ആസിഫ് പി. കെ, എ. കെ. പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ജില്ലാ വൈസ് പ്രസിഡണ്ട്മാരായ വി.വി.വേണു, അനൂപ് ചന്തേര, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീർ, ജില്ലാ വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷരീഫ് ഫ്രെയിം, ജില്ല പി.ആർ.ഒ രാജീവൻ സ്നേഹ, ജില്ലാ വനിതാവിങ് കോഡിനേറ്റർ രമ്യ രാജീവൻ എന്നിവർ ആശംസകൾ അറിയിക്കും. ജില്ലാ ട്രഷറർ പ്രജിത്ത് എൻ. കെ. നന്ദി പറയും. ഉച്ചയ്ക്ക് 2.30 മുതൽ എ.ഐ ക്ലാസും തുടർന്ന് കലാപരിപാടികളും നടക്കും. നവംബർ 26ന് പ്രതിനിധി സമ്മേളനം നടക്കും. ജില്ലാ പ്രസിഡണ്ട് ടി. വി. സുഗുണന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട്ട് നടന്ന വാർത്ത സമ്മേളനത്തിൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങും നടന്നു. 'പുലർകാലം' എന്ന വിഷയത്തിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ബേബി പ്രസാദ് പാലക്കുന്ന് ഒന്നാം സ്ഥാനവും സിബി വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും ഗോവിന്ദൻ ചങ്കരംകാട് മൂന്നാം സ്ഥാനവും ദിനേശ് ഇൻസൈറ്റ് പ്രത്യേക ജൂറി പരാമർശവും നേടി. 'ലഹരി എന്ന വിഷയം പ്രമേയമാക്കി നടന്ന വീഡിയോഗ്രാഫി ടെലിഫിലിം മത്സരത്തിൽ ബാലകൃഷ്ണൻ പാലക്കി ഒന്നാം സ്ഥാനവും നവീൻ കുമ്പള രണ്ടാം സ്ഥാനവും നേടി. കാഞ്ഞങ്ങാട്ട് നടന്ന വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ടി..വി. സുഗുണൻ, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി വി. എൻ. രാജേന്ദ്രൻ, ജില്ല ട്രഷറർ എൻ. കെ. പ്രജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീർ, ജില്ല പി.ആർ.ഒ രാജീവൻ രാജപുരം എന്നിവർ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments