എസ്ഐആർ: ഇനിയുള്ള ദിവസങ്ങളിൽ ജാഗ്രതയും,കരുതലും വേണം.-മൊഗ്രാൽ ദേശീയ വേദി.
മൊഗ്രാൽ :. എസ്ഐആറിൽ അവ്യക്തതയും, വ്യാപക തെറ്റുകുറ്റങ്ങളും നിലനിൽക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ ജാഗ്രതയും,കരുതലും വേണമെന്ന് മൊഗ്രാൽ ദേശീയവേദി സന്നദ്ധ സംഘടനാ പ്രവർത്തകർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി അഭിപ്രായപ്പെട്ടു.
നിലവിലെ തീരുമാനപ്രകാരം ഡിസംബർ 4 വരെയാണ് എന്യുമറേഷൻ പ്രക്രിയകൾ നടക്കുന്നത്. അപ്പോഴേക്കും നമ്മുടെ ഫോമുകൾ ബി എൽ ഒ മാർ സബ്മിറ്റ് ചെയ്തു കഴിയേണ്ടതുണ്ട്.
ഇപ്പോഴത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഇനിയുള്ള ദിവസങ്ങളിൽ ഒരു നിമിഷം പോലും പാഴാക്കാതിരുന്നാൽ മാത്രമേ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ വോട്ടർമാർക്ക് സാധിക്കുകയുള്ളൂ.
ഡിസംബർ 9 നാണ് പുതിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.ഫോം പൂരിപ്പിച്ചു നൽകിയ എല്ലാവരും വോട്ടർ പട്ടികയിൽ ഇടംപിടിക്കും.എന്നാൽ ഫോം നൽകുമ്പോൾ 2002 ലെ വോട്ടർ പട്ടികയുമായിട്ട് സ്വന്തം പേരോ,അച്ഛൻ അമ്മ,അമ്മൂമ്മ, മുത്തച്ഛൻ എന്നിവരിൽ ആരെയെങ്കിലുമോ ലിങ്ക് ചെയ്യാൻ പറ്റാത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്.
2002 ലെ വോട്ടർ പട്ടികയുമായിട്ട് മേൽപ്പറഞ്ഞ കാര്യങ്ങൾ ലിംഗ് ചെയ്യാത്ത വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ തുടരണമെങ്കിൽ അവരുടെ രേഖകൾ സമർപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ നോട്ടീസ് നൽകുകയാണ് ചെയ്യുക.അപ്പോൾ രേഖകൾ സമർപ്പിക്കണം.
01/07/1987 നു മുമ്പ് ജനിച്ചവരാണെങ്കിൽ ജനന തീയ്യതിയും,ജനന സ്ഥലവും തെളിയിക്കുന്ന രേഖ.
01/07/1987 നും 02/12/2004 നും ഇടയിൽ ജനിച്ചവരാണെങ്കിൽ
സ്വന്തം ജനന തീയ്യ തിയും,ജനനസ്ഥലവും തെളിയിക്കുന്ന രേഖ. മാതാവിന്റെയോ, പിതാവിന്റെയോ (ഏതെങ്കിലും ഒരാളുടെ) ജനന തീയ്യതിയും, ജനനസ്ഥലവും തെളിയിക്കുന്ന രേഖ.
2004 ഡിസംബർ 2 നു ശേഷം ജനിച്ചവരാണെങ്കിൽ
സ്വന്തം ജനന തീയ്യ തിയും,ജനനസ്ഥലവും തെളിയിക്കുന്ന രേഖ.
മാതാവിന്റെയും പിതാവിന്റെയും (രണ്ടുപേരുടെയും) ജനന തീയ്യതിയും, ജനനസ്ഥലവും തെളിയിക്കുന്ന രേഖ. ഇവ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുക്കി വെക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ വോട്ടർമാരിൽ ഉണ്ടാകണം.
ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച 12 ഓളം രേഖകളുണ്ട്.അതിൽ ഏതെങ്കിലും രേഖകൾ കൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ തെളിയിച്ചാൽ മതിയാകും.12 എണ്ണത്തിൽ നിന്ന് നമുക്ക് എളുപ്പം തയ്യാറാക്കി വെക്കാൻ പറ്റുന്ന ആറെണ്ണം ഇനി പറയുന്നവയാണ്.
പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,
ആധാർ കാർഡ് (09/09/2025 ലെ കമ്മീഷന്റെ ഉത്തരവ് പ്രകാരം),ജനന സർട്ടിഫിക്കറ്റ്,
പാസ്പോർട്ട്,ജാതി സർട്ടിഫിക്കറ്റ് (ഒബിസി/ എസ് സി/ എസ് ടി)
സ്ഥിരതാമസ സർട്ടിഫിക്കറ്റ്.
ബോധവൽക്കരണ പരിപാടി പി മുഹമ്മദ് നിസാർ പെർവാഡ് ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിഹാബ് കൊപ്പളം,എം മാഹിൻ മാസ്റ്റർ എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി പിഎം മുഹമ്മദ് കുഞ്ഞ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,ദേശീയവേദി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,എം എ അബ്ദുൽ ഖാദർ നട് പ്പളം,കെ മുഹമ്മദ് കുഞ്ഞി നാങ്കി,സെഡ് എ മൊഗ്രാൽ,എംജി അബ്ദുൽ റഹ്മാൻ, അനീസ് കോട്ട,എ എച്ച് ഇബ്രാഹിം,എം എ മൂസ,റിയാസ് കരീം,ടി കെ അൻവർ,ബി എ മുഹമ്മദ് കുഞ്ഞി, എംപിഎ കാദർ, അബ്ദുല്ല മൈമൂനഗർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മുഹമ്മദ് അബ്ക്കോ,പി വി അൻവർ, വിജയകുമാർ,എച്ച് എം കരീം,എം എം റഹ്മാൻ,കാദർ മൊഗ്രാൽ,മുഹമ്മദ് സ്മാർട്ട്,അഷ്റഫ് സാഹിബ്,ടി എ ജലാൽ,അബ്ദുള്ള കുഞ്ഞി നട്പ്പളം, അഷ്റഫ് പെർവാഡ്, അഷ്‌റഫ് സാഹിബ്,നൗഷാദ് മലബാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: എസ്ഐആറുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് മൊഗ്രാൽ ദേശീയവേദി ഒരുക്കിയ ബോധവൽക്കരണ പരിപാടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments