Breaking News

അബൂദബിയിൽ തലബാത്ത് ഡെലിവെറിക്ക് ഇനി ഡ്രോണുകൾ.45 ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.

അബൂദബി : തലബാത്ത് ആപ്പ് വഴി ഡ്രോൺ ഉപയോഗിച്ചുള്ള ഫുഡ് ഡെലിവറി സേവനം ഉടൻ ആരംഭിക്കാൻ അബൂദബി ഒരുങ്ങുന്നു. പരീക്ഷണ പറക്കലുകൾ ആരംഭിച്ചതായും ആദ്യത്തെ കസ്റ്റമർ ഓർഡറുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

അബൂദബി സർക്കാർ ഉടമസ്ഥതയിലുള്ള അഡ്വാൻസ്‌ഡ് ടെക്നോളജി കമ്പനിയായ കെ 2-ന്റെ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് വലീദ് അൽ ബലൂശിയാണ് ഇക്കാര്യം അറിയിച്ചത്. സ്മാർട്ട്, ഓട്ടോണമസ്, സുസ്ഥിര അർബൻ മൊബിലിറ്റി പ്രദർശിപ്പിക്കുന്ന ഡ്രിഫ്റ്റ്എക്സിൽ രണ്ട് ഡ്രോണുകൾ പരീക്ഷണങ്ങൾക്ക് വിധേയമാവുകയാണ്. 45 ദിവസത്തിൽ കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾക്ക് ഇത് നടപ്പിലാക്കാൻ സാധിക്കും. വലീദ് അൽ ബലൂഷി പറഞ്ഞു.

തലബാത്ത് ആപ്പ് വഴി ഓർഡർ ചെയ്യുന്ന ഭക്ഷണം ഡ്രോൺ അത് നിശ്ചിത ഡ്രോപ്പ്-ഓഫ് സ്റ്റേഷനിൽ എത്തിക്കും. ഉപഭോക്താക്കൾക്ക് ഒരു ക്യൂ ആർ കോഡ് അല്ലെങ്കിൽ പാസ്‌വേർഡ് ഉപയോഗിച്ച് ഓർഡർ സ്വീകരിക്കാം. നിലവിലെ പരീക്ഷണ ഡ്രോണുകൾക്ക് 10 മുതൽ 20 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. 5 മുതൽ 10 കിലോമീറ്റർ വരെയാണ് ദൂരപരിധി. പ്രാദേശികമായ ഈർപ്പവും ചൂടുള്ള താപനിലയും അതിജീവിക്കാൻ കഴിയുന്ന രീതിയിൽ പാക്കേജിംഗ് ഒരുക്കും.

ഡ്രോൺ ഡെലിവറി അബൂ ദബിയുടെ ലോജിസ്റ്റിക്സ് സംവിധാനത്തിൻ്റെ ഒരു പ്രധാന ഭാഗമാക്കുക എന്നതാണ് ലക്ഷ്യം. നൂൺ പോലുള്ള സ്ഥാപനങ്ങളുമായി കെ 2 ഇതിനകം തന്നെ ഗ്രൗണ്ട് ഡെലിവറി രംഗത്ത് ഓട്ടോണമസ് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments