Breaking News

ലോകത്തിലെ ഉയരം കൂടിയ ആഡംബര ഹോട്ടലുകളിൽ ആദ്യ മൂന്ന് സ്ഥാനം ദുബൈക്ക്.• *സീൽ ദുബൈ പുതിയത്*


ദുബൈ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 10 ഹോട്ടലുകളിൽ ഏഴ് ദുബൈയിൽ. നഗരത്തിന്റെ ആഗോള പ്രശസ്തിയും വിനോദ സഞ്ചാര, വാണിജ്യ മുന്നേറ്റവും ഇതിനു കാരണമാണ്. വാസ്തുവിദ്യാ അത്ഭുതങ്ങൾക്കുള്ള സ്ഥലമെന്ന നിലയിലും ദുബൈ ശ്രദ്ധേയമായി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് പട്ടിക തുടങ്ങുന്നു. ബുർജ് അൽ അറബ്, എമിറേറ്റ്സ് ടവേർസ് നേരത്തെ ഖ്യാതി വർധിപ്പിച്ചു. പുതിയ സീൽ ദുബൈ മറീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. 2025 നവംബർ 15 മുതൽ ബുക്കിംഗുകൾ സ്വീകരിക്കാൻ പോകുന്നു.

സീൽ ദുബൈ മറീന ദുബൈയുടെ കിരീടത്തിലെ ഏറ്റവും പുതിയതാണ്. ഈ ആഡംബര ഹോട്ടലിന് 377 മീറ്റർ ഉയരമുണ്ട്. ദുബൈയിലെ ഗെവോറ ഹോട്ടൽ, ഇതേവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി. ശൈഖ് സായിദ് റോഡിലാണിത്.

തിളങ്ങുന്ന സ്വർണഘടനയുള്ള ഈ ഹോട്ടലിന് 356 മീറ്റർ ഉയരമുണ്ട്. 12 വർഷത്തെ നിർമ്മാണത്തിനുശേഷം 2018ൽ ഇത് തുറന്നു. 75 നിലകളിലായി 528 മുറികളുണ്ട് പട്ടികയിൽ മൂന്നാം സ്ഥാനത്ത് വരുന്ന മാരിയറ്റ് ഹോട്ടലിന് 355 മീറ്റർ ഉയരമുണ്ട്. 2012 ൽ ഇത് പൂർത്തീകരിച്ചു. അക്കാലത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്നു ഇത്.

ജെ ഡബ്ല്യു മാരിയറ്റ് മാർക്വിസിന്റെ രൂപകൽപ്പനയിൽ രണ്ട് ടവറുകളും ഈന്തപ്പനകളുടെ പരുക്കൻ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മനോഹരമായ ഒരു പുറം ഘടനയും ഉൾപ്പെടുത്തി പരിഷ്കരിച്ചു. ചൈനയിലെ ഷാങ്ഹായിൽ ഷിമാവോ ഇന്റർനാഷണൽ പ്ലാസ നാലാം സ്ഥാനത്ത്.

333.3 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലത്തെ നിലകളിൽ കോൺറാഡ് ഷാങ്ഹായ് എന്ന ആഡംബര ഹോട്ടൽ ഉണ്ട്. കെട്ടിടത്തിൽ തന്നെ ഒരു ഷോപ്പിംഗ്മാളും മറ്റ് ക്ലബ്ബുകളും ഉണ്ട്. 2006 ൽ ഇത് പൂർത്തിയായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments