64-ാമത് കാസർകോഡ് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം കാസർകോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി.വി. മധുസൂദനൻ നിർവ്വഹിച്ചു.
മൊഗ്രാൽ : മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിനി വി.എസ് ലോഗോ ഏറ്റുവാങ്ങി.
ലോഗോ ഡിസൈൻ ചെയ്തത് ശ്രീ. ജ്യോതിഷ് കുമാർ വി പി ആണ്. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ ജ്യോതിഷ് കുമാർ ഇതിനകം 45 ൽ പരം ലോഗോകൾ ഡിസൈൻ ചെയ്തു സംസ്ഥാനതലത്തിലും ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ വ്യക്തിയാണ്.
ഹെഡ്മാസ്റ്റർ ജയറാം മാസ്റ്റർ, പി.ടി.ഏ പ്രസിഡൻ്റ് ലത്തീഫ് കോപ്പലം, മീഡിയാ കൺവീനർ സിറാജുദ്ദീൻ എസ്.എം, അൻവർ, റഷീദ് മൂപ്പൻ്റകത്ത് , അഷ്റഫ് മാസ്റ്റർ, മുഹമ്മദ് അപ്കോ, മുഹമ്മദ് ഷെമീർ സി.എച്ച് , പി.പി. സായിന, റഹ്മത്ത് ടീച്ചർ, അബ്ദുൽ ഖാദർ മാസ്റ്റർ , മുഹമ്മദ് അൽത്താഫ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments