കബഡി താരത്തിന്റെ ചികിത്സാസഹായത്തിനായി വേണ്ടി നടുണര്‍ന്ന് കൈകോര്‍ത്തു; ഒറ്റദിവസം കൊണ്ട് സ്വരൂപിച്ചത് 8 ലക്ഷത്തോളം രൂപ
കാസറഗോഡ് ജില്ലയിലെ കബഡിയുടെ ഈറ്റില്ലമായ ചെമ്മനാട് പഞ്ചായിത്തിലെ അര്‍ജ്ജുന അച്ചേരി ക്ലബ്ബിലൂടെ കളിച്ചുവളര്‍ന്നു ജില്ലാ ടീമില്‍ അടക്കം നിരവധി കളികളത്തില്‍ വിസ്മയം തീര്‍ത്ത ജയചന്ദ്രന്‍ എന്ന യുവാവിനായി നാട് മുഴുവന്‍ കൈകോര്‍ക്കുന്നു. രണ്ട് വൃക്കയും തകരാറില്‍ ആയ ജയചന്ദ്രന് വൃക്ക മാറ്റിവയ്ക്കാനെ സാധിക്കുള്ളൂ. ഏകദേശം 35 ലക്ഷം വേണ്ടിവരും. ഏറെ വിഷമം എന്നത് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും മറ്റ് അസുഖത്താല്‍ ജോലിക്ക് പോകാന്‍ ആവാതെ ചികില്‍സയിലാണ്. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ സമൂഹം ഒറ്റകെട്ടായി മുന്നോട്ട് വന്നിരിക്കുന്നു. നിരവധി ക്ലബ്ബുകള്‍ കബഡി പ്രേമികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പള്ളി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂട്ടായ്മകള്‍ അങ്ങനെ എല്ലാവരും ചേര്‍ന്ന് ഒരു വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച വൈകുന്നേരം കളനാട് വെള്ളിക്കുന്നു ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര പരിസരത്തു ചേര്‍ന്ന വിപുലമായ യോഗത്തില്‍ ഏകദേശം 250 ഓളം പേര് പങ്കെടുത്തു. ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേര്‍സണ്‍ സുജാത രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കമ്മിറ്റി രക്ഷധികാരിയുമായ അഡ്വ: സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച് സമീപ പ്രദേശങ്ങളിലെ ക്ലബുകള്‍, വിവിധ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, പ്രവാസി കൂട്ടായ്മകള്‍, കബഡി അസോസിയേഷന്‍, ആധ്യകാല കബഡി താരങ്ങള്‍, സഹപാഠി കൂട്ടായ്മ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചികിത്സാ ഫണ്ടിലേക്ക് സ്വരൂപിച്ച തുകകള്‍ ചടങ്ങില്‍ എംഎല്‍എയ്ക്ക് കൈമാറി.
ഉദ്ഘാടന വേദിയില്‍ വച്ച് തന്നെ ഏകദേശം 8 ലക്ഷം രൂപ വന്നത് കമ്മിറ്റിക്ക് വലിയ ആശ്വാസം പകര്‍ന്നു. എത്രയും പെട്ടന്ന് ചികിത്സാ ആരംഭിക്കാനാണ് കമ്മിറ്റി ആലോചിക്കുന്നത്.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പി, വിവിധ ക്ഷേത്ര സ്ഥാനികന്മാരായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ കുഞ്ഞിരാമന്‍ കാരണവര്‍ കൊക്കാല്‍, വരതരാജ മടയന്‍, കാസറഗോഡ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂതനന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുഞ്ഞി കളനാട്, ഉദുമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ മൈമൂന, അബ്ദുല്‍ റഹ്മാന്‍, മുന്‍ കബഡി താരങ്ങളായ ഗണേഷ് കുമ്പള, ബാലകൃഷ്ണന്‍ കൊക്കാല്‍, അച്ചേരി മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കൃഷ്ണന്‍ അച്ചേരി, അര്‍ജ്ജുന ക്ലബ്ബ് പ്രസിഡന്റ് കരുണാകരന്‍ അച്ചേരി, തമ്പാന്‍ അച്ചേരി, ചന്ദ്രന്‍ കൊക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa







No comments