Breaking News

സമസ്ത നൂറാം വാർഷികം:വിഖായ സംഘം കുണിയയിലിറങ്ങി

കുണിയ : (കാസർകോട്): സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം നടക്കുന്ന കുണിയയിൽ വിഖായ സംഘ മിറങ്ങി.

 ജനലക്ഷങ്ങൾ സംബന്ധിക്കുന്ന  വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ്  എസ്.കെ.എസ്.എസ്.എഫ് വിഖായ സംഘമെത്തിയത്.
2026 ഫെബ്രുവരിയിൽ നടക്കുന്ന നൂറാം വാർഷിക അന്താരാഷ്ട്ര  പൊതു സമ്മേളന - ക്യാംപ് - എക്സിബിഷൻ മൈതാനികളിലേക്ക്
നീലഗിരി, മംഗളൂരു- ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി   വിഖായ സമിതി നേതാക്കളും വളണ്ടിയർമാരും ഉൾപ്പെടെ 300 ലധികം പേരാണ് എത്തിയത്.
മൈതാനികളിലെ പുൽക്കാടുകളും പാഴ്മരങ്ങളും ഉൾപ്പെടെ വെട്ടിമാറ്റി
വൃത്തിയാക്കുന്ന ജോലികളാണ് ഇന്നലെ നടത്തിയത്.
ട്രെയിൻ, ബസ് , കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലും ഇന്നലെ പുലർച്ചെയുമായി എത്തിയ സംഘാംഗങ്ങൾ അതിരാവിലെ തന്നെ സമ്മേളന നഗരി ഭംഗിയാക്കുന്നതിന് വേണ്ടിയുള്ള ജോലികളിൽ മുഴുകി. 
സേവന സമർപ്പണത്തിന്റെ യുവത്വം  അടയാളപ്പെടുത്തിയ നീല പട്ടാളം എത്തിയതോടെ കുണിയയിൽ സമ്മേളന ആരവം   മുഴങ്ങി.
നിരവധി ദുരന്ത ബാധിത സ്ഥലങ്ങളിൽ സഹായ ഹസ്തം
നീട്ടിയും,ആതുര സേവനങ്ങളിൽ മുഴുകിയും പൊതു ജനങ്ങൾക്ക് സ്തുത്യാർഹമായ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ച  വിഖായ സംഘത്തിനെ നാട്ടുകാർ ഊഷ്മളമായി സ്വീകരിച്ചു.
 വിഖായ പ്രവർത്തകർ  ആവശ്യമായ പണി ആയുധങ്ങളും മറ്റും കൂടെ കൊണ്ട് വന്നിരുന്നു.
വിവിധ ജില്ലകളിൽ നിന്നും, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വന്ന പ്രവർത്തകരിൽ പലരും കാസർകോട് തളങ്കര മാലിക് ദീനാർ മഖാമിൽ എത്തി പ്രാർഥന നടത്തിയ ശേഷമാണ് കുണിയയിലെത്തിയത്.
കുണിയ ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം എഫ് , ജമാഅത്ത്  അംഗങ്ങൾ,
 പ്രാദേശിക സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ ഉൾപ്പെടെ വിഖായ വളണ്ടിയർമാർക്കൊപ്പം സർവ്വ സഹായങ്ങളുമായി രംഗത്തിറങ്ങി.
പ്രാരംഭ പ്രവൃത്തികളുടെ ഉദ്ഘാടനം  ജില്ലാസ്വാഗത സംഘം ജനറൽ  കൺവീനറും സമസ്ത ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുസ്സലാം ദാരിമി ആലംപാടി നിർവ്വഹിച്ചു. ജില്ലാ നിരീക്ഷകൻ ശുഹൈബ് തങ്ങൾ അധ്യക്ഷനായി.
സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി
ഒ.പി എം അഷ്റഫ് സ്വാഗതം പറഞ്ഞു.
റശീദ് ഫൈസി വെള്ളായിക്കോട്,ഹംസ കോയ ചോളാരി, മജീദ് ദാരിമി പയ്യക്കി, അബ്ദുൽ ഖാദർ നദ് വി കുണിയ ,സയ്യിദ് ഫക്രുദീൻ തങ്ങൾ,
മൂഹിയദ്ധീൻ കുട്ടി യമാനി, ഷാരിഖ് ആലപ്പുഴ, റഷീദ് ഫൈസി കാളികാവ്, സ്വാദിഖ്‌ ആനമൂളി, ഇഖ്ബാൽ മുക്കം, സലാം ദേശമംഗലം, അഷ്‌റഫ്‌ കടബ, റിയാസ് പള്ളിപ്രം, ഹനീഫ കമ്പ്ലക്കാട്
സിദ്ദീഖ് മാസ്റ്റർ, ഫാറൂഖ് ദാരിമി കൊല്ലംപാടി, സുഹൈർ അസ്ഹരി, യൂനുസ് ഫൈസി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അബ്ദുൽ ഹഖീം ഫൈസി,
ഇബ്രാഹിം ഹാജി കുണിയ , ടി.കെ.യൂസഫ് ഹാജി കുണിയ,  നവാസ് ആലത്തൂർ, റഷീദ് ബെളിഞ്ചം,
അലി ബദിയടുക്ക,
റിയാസ് കുണിയ, കെ.എ. മൊയ്തു , ഉമ്മർ കെ.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പടം: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായി  വിഖായ  നേതൃത്വത്തിൽ നടന്ന പ്രാരംഭ പ്രവർത്തികളുടെ ഉദ്ഘാടനം അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments