Breaking News

*ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും, പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു*

തിരൂർ : എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി ഇലക്ഷൻ പ്രവർത്തക കൺവെൻഷനും, നാലാം വാർഡ്‌  ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉത്ഘാടനവും നടന്നു. ഓഫീസ് ഉത്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. പി. ഒ റഹ്മത്തുള്ള നിർവഹിച്ചു.മറ്റു ചില പാർട്ടികളിൽ പാർട്ടിയ്ക്ക് വേണ്ടി സജീവ മായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ സ്ഥാനാർഥി പട്ടികയിൽ നിന്നും മാറ്റി നിർത്തി തറവാടിന്റെ മഹിമ പറഞ്ഞു മറ്റു ചിലർ സ്ഥാനാർഥി പട്ടികയിൽ കയറി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മുൻസിപ്പാലിറ്റിയിൽ നാലാം വാർഡ് ഉൾപ്പെടെയുള്ള മറ്റു വാർഡുകളിലും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതെന്ന് കമ്മിറ്റി ഓഫീസ് ഉത്ഘാടന പ്രസംഗത്തിൽ കെ പി ഒ റഹ്മത്തുള്ള പറഞ്ഞു.മറ്റു ചില പാർട്ടികളിൽ കാലങ്ങളായി പ്രവർത്തിക്കുന്ന പ്രവർത്തകന്മാർക്കു ഒരു സ്ഥാനവും നൽകാതെ ഇന്നലെ വരുന്ന ആളുകൾക്ക് സ്ഥാനാർഥി സ്ഥാനം നൽകുന്നതുമാണ് നാം കണ്ടു കൊണ്ടിരിക്കുന്നതെന്നും, ഒരു കളങ്കവും ഇല്ലാതെ വർത്തമാന കാലത്ത് മിൽട്രിക് തുല്യം സന്നദ്ധ സേവനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏക പാർട്ടി എസ് ഡി പി ഐ ആണെന്നും, ജനങ്ങൾ അത് മനസ്സിലാക്കിക്കൊണ്ട് കണ്ണട ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമെന്നും  കെ പി ഒ സംസാരത്തിൽ കൂട്ടിച്ചേർത്തു. എസ്ഡിപിഐ തിരൂർ മുൻസിപ്പൽ പ്രസിഡണ്ട്  നജീബ് തിരൂർ അധ്യക്ഷത വഹിച്ചു. "ജനാധിപത്യത്തിൽ പാർട്ടിയുടെ പ്രസക്തി" എന്ന വിഷയം ആസ്പദമാക്കി  മണ്ഡലം ട്രെഷറർ എ. പി ഹംസ ക്‌ളാസടുത്തു.സ്ഥാനാർഥികളായ മുഹമ്മദ് ഷാഫി, അബ്ദുറഹിമാൻ, ശിഹാബ് വോട്ട് അഭ്യർത്ഥന നടത്തി. ഇബ്രാഹിം പുത്തുതോട്ടിൽ, ആബിദ ഫക്രുദീൻ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ ഫൈസൽ ബാബു സ്വാകതവും, ആഷിദ ആദം നന്ദിയും പറഞ്ഞു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments