സീറ്റുകൾ നിഷേധിച്ചതിൽ പ്രതിഷേധം എൻ സി പി എസ് ഒറ്റക്ക് മത്സരിക്കും എൽ.ഡി.എഫ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും
കാഞ്ഞങ്ങാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുന്നണി മര്യാദ അട്ടിമറിച്ച് സി.പി.എം നേതൃത്വം സീറ്റുകൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കാൻ എൻ സി പി എസ് തീരുമാനം. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് റസ്റ്റ് ഹൌസിൽ ചേർന്ന പാർട്ടി ജില്ലാ ഭാരവാഹികളുടെ അടിയന്തിര യോഗത്തിലാണ് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. എൻ സി പി എസിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് കടുത്ത നിലപാട് എടുക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പുതുതായി രൂപീകരിച്ച ബേക്കൽ ഡിവിഷനിലും പിലിക്കോട് ഡിവിഷനിലെ എൻ സി പി എസ് സ്ഥാനാർത്ഥികളെ നിർത്തും. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മംഗൽപാടി, കുമ്പള, എൻമകജെ, മുളിയാർ, കാറഡുക്ക, പിലിക്കോട്, ചെറുവത്തൂർ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, പനത്തടി തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലും സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന എൽ ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടതും മുമ്പ് ധാരണയിൽ എത്തിയതുമായ സീറ്റുകൾ പോലും തരാൻ കഴിയില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചതെന്ന് എൻ സി പി എസ് ഭാരവാഹികൾ പറഞ്ഞു. ഇടതുമുന്നണി തോൽക്കുന്ന സീറ്റുകൾ പോലും വിട്ടുതരില്ലെന്ന നിഷേധാത്മകമായ നിലപാടാണ് മുന്നണി യോഗത്തിൽ എടുത്തതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത് വരെ എൽ ഡി എഫ് പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments