Breaking News

ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റലിൽ വാൾവ്‌ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം

തിരൂരില്‍ ആദ്യമായി ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലില്‍ അതിസങ്കീര്‍ണ്ണമായ " ടാവി " വാള്‍വ് റിപ്പയറിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചു. 
പൊന്നാനി സ്വദേശിനി സൈനബ 74 വയസ്സ് എന്നവര്‍ക്കാണ് സങ്കീർണ്ണമായ ഹൃദയം തുറന്ന് ശസ്ത്രക്രിയയില്ലാതെ വാൾവ്‌ മാറ്റി വെച്ച്‌ കൃത്രിമ വാൾവ്‌ സ്ഥാപിക്കുന്ന  "ടാവി" (ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്‍റേഷന്‍) ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയക്കു ശേഷം രോഗി പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ച് എത്തിയെന്നും കേവലം മൂന്നു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് രോഗി സാധാരണ ആരോഗ്യസ്ഥിതി വീണ്ടെടുത്തതായും വീട്ടിലേക്ക് തിരിച്ചു പോയതായും പത്രസമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ശക്തമായ ശ്വാസ തടസ്സവും, നടക്കുന്ന സമയത്ത് കിതപ്പും അനുഭവപ്പെട്ട രോഗി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തുകയും സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സാദത്ത് പരീതിന്‍റെ വിശദമായ പരിശോധനയില്‍ വിദഗ്ദ്ധ ചെക്കപ്പുകള്‍ക്ക് ശേഷമാണ് ഈ രോഗം തിരിച്ചറിയുകയും വാള്‍വ് മാറ്റിവെക്കണമെന്ന് രോഗിയുടെയും ബന്ധുക്കളുടെയും ശ്രദ്ധയില്‍ പെടുത്തുകയുമുണ്ടായത്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് പ്രൊഫ. ഡോ. എം എസ് അഷറഫ്, ഡോ. സാദത്ത് പരീത്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ സി. ഇ. ഒ ഡോ. ദിപിന്‍ മുഹമ്മദ്(CTVS) എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഈ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ഈ ചികിത്സ സൗകര്യങ്ങൾ സാധാരണക്കാർക്ക്‌ കൂടെ ലഭ്യമാകണം എന്ന ലക്ഷ്യത്തോടു കൂടി നവംബർ 24 മുതൽ നവംബർ 29 വരെ കുറഞ്ഞ ചിലവിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കായുള്ള ബൈപ്പാസ്‌ സർജ്ജറി ഒരുക്കും.രോഗികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള പരിശോധന ക്യാമ്പ്‌ നവംബർ 17 നു ആരംഭിക്കും.

വാർത്ത സമ്മേളനത്തിൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി, വൈസ്‌ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി, ഡയറക്ടർമ്മാരായ ഡോ : കെ.പി.ഹുസൈൻ,പാറപ്പുറത്ത്‌ ബാവ ഹാജി, വാഹിദ്‌ കൈപ്പാടത്ത്‌,സി.പി ബാബു , അബ്ദുള്ളകുട്ടി അമ്മേങ്ങര,സാഹിറ ബാനു, സെക്രട്ടറി  അഡ്വ.എ.കെ.മുസമ്മിൽ,ഫാത്തിമ ഹെൽത്ത്‌ കെ യർ സി.ഇ.ഒ ഡോ : ദിപിൻ മുഹമ്മദ്‌,മെഡിക്കൽ സൂപ്രണ്ട്‌ ഡോ: അൽത്താഫ്‌ കണ്ണേത്ത്‌,അഡ്വൈസർ ഡോ.ഹുസൈൻ പരപ്പിൽ,മാനേജർ കെ.പി ഫസലുദ്ധീൻ,പി.ആർ.ഒ മാരായ ഷംസുദ്ധീൻ കുന്നത്ത്‌,റസാഖ്‌ എന്നിവർ പങ്കെടുത്തു..



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments