ജങ്ക് ഫുഡിനോട് വിട അങ്കണവാടിയിലെ കുരുന്നുകൾക്ക് "ഇലയട " നൽകി* *മാതൃകയായി
കാഞ്ഞങ്ങാട് ജി.വി. എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിൻ്റെ നേത്യത്വത്തിൽ ശിശു ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സൗത്ത് അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും ഇലയട തയ്യാറാക്കി നൽകി.
യുവ തലമുറയിൽ കാണുന്ന ജങ്ക് ഫുഡ് ശീലം മാറ്റി നാടൻ പലഹാരങ്ങൾ കഴിക്കാൻ കുഞ്ഞു മക്കളെ പ്രോൽസാഹിപ്പിക്കാനായാണ് അംഗനവാടി ജീവനക്കാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇലയട നൽകിയതെന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ പറഞ്ഞു.
ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ചർമ്മം മുതൽ കുടൽ വരെയും അതിനപ്പുറവും കാര്യമായതും ദോഷകരവുമായ ഫലങ്ങൾ ഉണ്ടാക്കും. കൂടാതെ, ജങ്ക് ഫുഡിന്റെ പതിവ് ഉപഭോഗം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, ഇവ രണ്ടും ദഹനാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എൻ എസ് എസ് കാസർകോട് ടൗൺ ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ദീഖി പി പറഞ്ഞു.
വോളന്റിയർമാർ എൻ.എസ്.എസ്.ഗീതം പാടിയും, സമ്മാനങ്ങൾ നൽകിയും കുട്ടികളോടൊപ്പം ആചരിച്ചു.
പി. റ്റി. എ.പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പി. എസ് അരുൺ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു നന്ദിയും അറിയിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ദീഖി പി, അംഗൻവാടി റ്റീച്ചർ എ പത്മിനി , ഹെൽപർ പി പത്മിനി തുടങ്ങിയവർ സംസാരിച്ചു.
അധ്യാപകരായ എസ്. സനിത, സുബിതാശ്വതി, വി.വി.ലസിത, പി. അശ്വതി ഭരതൻ, പി.ശ്യാമിത, സി. എം.പ്രജീഷ്, അർച്ചന, ആരതി ഒന്നാംവർഷ വോളന്റീയർമാരായ മുഹമ്മദ്, ആര്യ പി. കെ., മുഹമ്മദ് ഷാമിൽ റഹ്മാൻ, കീർത്തന , അഫ്രുദീൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
കാഞ്ഞങ്ങാട് ജി.വി. എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിൻ്റെ നേത്യത്വത്തിൽ ശിശു ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സൗത്ത് അങ്കണവാടിയിലെ കുട്ടികൾക്ക് ഇലയട തയ്യാറാക്കി നൽകി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments