Breaking News

ബിഹാറിൽ എൻഡിഎ മുന്നേറ്റം; ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷി, കിതച്ച് ഇന്ത്യ സഖ്യം

പട്ന :  മഖാനയുടെ നാടായ ബിഹാറിൽ താമര വീണ്ടും വിരിയുമെന്ന സൂചനകൾ നൽകി ആദ്യഫലസൂചനകൾ. വോട്ടുചോരി അടക്കമുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 153 സീറ്റുകളിൽ മുന്നേറുന്നു. 78 സീറ്റുകളിൽ ഇന്ത്യ സഖ്യവും. എൻഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുന്നു. ബിജെപി 72 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിട്ടു. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല.

243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.

ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇട നൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ടിഡിപിയുടെയും, ഭരണത്തിൽ തുടരാൻ സംഖ്യം വിടാനും മടിയില്ലെന്ന് പല തവണ തെളിയിച്ചിട്ടുള്ള നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെയും പിന്തുണയോടെ കേന്ദ്രഭരണം തുടരുന്ന ബിജെപിക്ക് ബിഹാറിൽ എൻഡിഎ സംഖ്യം ഭരണം നിലനിർത്തേണ്ടത് ആവശ്യമാണ്.
━━━━━━━━━━━━━━━━━━



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments