എസ് ഐ ആര്‍ നടപടികൾ നിർത്തിവക്കണം;*മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ*
ന്യൂഡൽഹി : വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ് ഐ ആര്‍ ) മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. കേരളത്തിലെ എസ് ഐ ആർ നടപടികൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് പരമോന്നത കോടതിയെ സമീപിച്ചത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ബി എൽ ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവവും ഹരജിയിൽ പരാമർശിക്കുന്നുണ്ട്.
കേരളത്തിലെ എസ് ഐ ആർ നടപടികളുമായി ബന്ധപ്പെട്ട വിജ്ഞാപനം ഹരജിയിൽ ചോദ്യം ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്ര പരിഷ്കരണവും ഒരേസമയം നടക്കുന്നത് ജീവനക്കാർ ക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു. അത് ജീവനക്കാർക്ക് താങ്ങാൻ സാധിക്കുന്നില്ല.
വോട്ടർമാരെ പുറത്താക്കാനുള്ള നീക്കമാണ് എസ് ഐ ആർ. പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഹരജിയിൽ പറഞ്ഞു.
എസ് ഐ ആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. കേസിൽ കക്ഷി ചേരു മെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എസ് ഐ ആർ നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് ആണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments