ഓവുചാലിൽ വീണ സ്കൂട്ടറിന്റെ താക്കോൽ അഗ്നിരക്ഷാസേ എടുത്തു നൽകി.
ഇന്നലെ രാത്രി 11.45 മണിയോടു കൂടി കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ അയ്യപ്പ ഭജന മഠത്തിന് സമീപം സർവീസ് റോഡരികിലെ ഇളക്കാൻ പറ്റാത്ത കോൺഗ്രീറ്റ് സ്ലാബിന്റെ ഒന്നര ഇഞ്ച് പൈപ്പ് ദ്വാരത്തിലൂടെ, അവിടെ പാർക്ക് ചെയ്തിരുന്ന അടുക്കത്ത് വയലിൽ ഉള്ള മുഫീദിന്റെ സ്കൂട്ടറിന്റെ താക്കോൽ ഒരു മീറ്റർ ആഴമുള്ള ഓവുചാലിലേക്ക് അബദ്ധവശാൽ വീഴുകയായിരുന്നു. താക്കോൽ എടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എച്ച് ഉമേശന്റെ നേതൃത്വത്തിൽ സേന എത്തി ഒരു മീറ്റർ ആഴമുള്ള കോൺക്രീറ്റ് ഓവുചാലിന്റെ ഇളക്കാൻ പറ്റാത്ത സ്ലാബിന്റെ ദ്വാരത്തിലൂടെ ചെറിയ കമ്പി വളച്ചു തോട്ടി ഉണ്ടാക്കി താക്കോൽ ഏറെ ശ്രമകരമായി എടുക്കുകയായിരുന്നു. സേനാംഗങ്ങളായ കെ ആർ അജേഷ്, എം എ വൈശാഖ്, ജിതിൻ കൃഷ്ണൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
No comments