*അലി അബ്ദുല്ലാഹ്* *ഫത്ഹ്**അലി അൽ ഹാജ അല്ലാഹുവിലേക്ക് യാത്രയായി*
അലി അബ്ദുല്ലാഹ് ഫത്ഹ് അലി ആൽ ഖാജ അബൂദാബിയിലെ ജയിൽ വെച്ച് മരണപ്പെട്ടു.
ജംഇയത്തുൽ ഇസ്ലാഹുമായി (ഇഖ്വാൻ ) ബന്ധമുള്ളതിൻ്റെ പേരിൽ വർഷങ്ങളായി തടവറയിൽ ക്രൂരമായ പീഡനത്തിനിരയായിരുന്നു.
ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ അലി അബ്ദുല്ലാഹ് ഖാജ പ്രമുഖ സംരംഭകനെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഇഖ്വാൻ ഉൾപ്പടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് ഒരു കാലത്ത് നിർലോഭം സാമ്പത്തിക പിന്തുണ നൽകിയ വ്യക്തി.
2012 ഓഗസ്റ്റ് 28-ന് അദ്ദേഹത്തിന് 46 വയസ്സുള്ളപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെയും ഇഖ്വാനികളെയും (ജംഇയത്തുൽ ഇസ്ലാഹ്) ലക്ഷ്യമിട്ട് യു.എ.ഇയിൽ നടന്ന വിപുലമായ അടിച്ചമർത്തൽ കാമ്പെയ്‌നിന്റെ ഭാഗമായി ഖാജയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. ജയിലിൽ ക്രൂരമായ മർദ്ദന മുറകൾക്കിരയായി.
2022-ൽ അദ്ദേഹത്തിന്റെ ആദ്യ ശിക്ഷാകാലാവധി അവസാനിച്ചെങ്കിലും, നിരവധി തടവുകാരോടൊപ്പം അധികാരികൾ അദ്ദേഹത്തെ വീണ്ടും വിചാരണ ചെയ്തു. വീണ്ടും10 വർഷത്തെ അധിക തടവ് ശിക്ഷക്ക് വിധിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നത്.
ഇങ്ങിനെ യു.എ.ഇ ജയിലുകളിൽ മരണം കാത്തു കിടക്കുന്ന നിരവധി പ്രമുഖരുണ്ട്. 2011ൽ അലി ഹമ്മാദിയുടെ ഇമാറാത്തി പൗരത്വം റദ്ദ് ചെയ്യപ്പെട്ടു. 2012ൽ അറസ്റ്റ് ചെയ്യപെട്ടു. 2022ൽ അദ്ദേഹത്തിൻ്റെ ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും വീണ്ടും പത്ത് വർഷം തടവ് വിധിച്ചിട്ടുണ്ട്.
ഡോ. യൂസുഫുൽ ഖർദാവിയുടെ മകൻ അബ്ദുറഹ്മാൻ യുസുഫിനെ ലബനാനിൽ നിന്ന് പിടിച്ചു കൊണ്ടുപോയി യു.എ ഇ ജയിലിലിട്ട് ഒരു വർഷം തികയാറായി.
Shamseer Ap

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments