Breaking News

ഗാർഹിക പീഡന നിയമത്തെ കുറിച്ചും സ്ത്രീധന നിയമത്തെ കുറിച്ചും കൺവെർജൻസ് മീറ്റിംഗ് നടത്തുകയും ഈ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു

കാസർഗോഡ് : കാസറഗോഡ് സോഷ്യൽ പോലീസിങ് ഡിവിഷൻ വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ചുകൊണ്ട് കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ കാസർകോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അംഗനവാടി ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ഗാർഹിക പീഡന നിയമത്തെ കുറിച്ചും സ്ത്രീധന നിയമത്തെ കുറിച്ചും കൺവെർജൻസ് മീറ്റിംഗ്  നടത്തി.  ഈ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. സ്ത്രീകൾ കുടുംബങ്ങൾക്ക് അകത്തും സമൂഹത്തിന്റെ പലയിടങ്ങളിലും അനുഭവിക്കുന്ന പലവിധത്തിലുള്ള പീഡനങ്ങളും സാമൂഹിക-സാംസ്‌കാരിക ഒറ്റപ്പെടുത്തലുകൾ, മറ്റ് വിധത്തിലുള്ള ഉപദ്രവങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു പരിപാടിയുടെ ഉദ്ദേശം. ഗൃഹാന്തരീക്ഷത്തിൽ ഒരു സ്ത്രീ  അല്ലെങ്കിൽ ഒരു കുട്ടി, അതും കുടുംബത്തിലെ ഏതൊരാളിൽ നിന്നും അനുഭവപ്പെടുന്നതും ഉണ്ടാവാൻ സാധ്യത ഉള്ളതുമായ  അതിക്രമങ്ങളെ കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിച്ചുകൊണ്ട് അത്തരം വിവരങ്ങൾ ഏത് സമയത്തും പോലീസിനെയും നിയമ സംവിധാനത്തെയും അറിയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദമായ അവബോധം നടത്തേണ്ടതിന്റെ ഊന്നിപറഞ്ഞുകൊണ്ട് കൺവെർജിൻസ് മീറ്റിങ്ങിന്റെ ഉദ്ഘാടനം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സി എം ദേവദാസൻ നിർവഹിച്ചു. മുഖ്യാതിഥിയായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫീസർ ടി ഹഫ്സത്ത്  സന്നിഹിതയായിരുന്നു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ പി വി രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ജില്ലാ കോഡിനേറ്റർ സബ് ഇൻസ്പെക്ടർ പി കെ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വനിതാ സെൽ സബ് ഇൻസ്പെക്ടർ ശരണ്യ ചടങ്ങിന് ആശംസ നേർന്ന് സംസാരിച്ചു. ഗാർഹിക പീഡന നിയമം സ്ത്രീധനവിരുദ്ധ നിയമം എന്നിവയെ കുറിച്ച്  റിട്ടയേഡ് മജിസ്ട്രേറ്റ് കൂടിയായ അഡ്വക്കേറ്റ് അന്നമ്മ ജോൺ ക്ലാസ് എടുത്തു. വൈകുന്നേരം വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസും തുടർന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത കൺവെർജിൻസ് മീറ്റിങ്ങും നടന്നു.

ഫോട്ടോ : അഡിഷണൽ എസ് പി സി എം ദേവദാസൻ കോൺവെർജൻസ് മീറ്റിംഗ് ഉത്ഘാടനം ചെയ്യുന്നു.
സ്വന്തമാക്കിയിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments