ജില്ലയിലെ റോഡുകളുടെയും മേൽപ്പാലങ്ങളുടെയും പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ എസ്.എസ്.എൽ.സി, പ്ലസ് ടു ഫോട്ടോകൾ എടുക്കുന്നത് കർശനമായി നിരോധിക്കണമെന്നും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല സമ്മേളനം.
കാഞ്ഞങ്ങാട് : ജില്ലയിലെ റോഡുകളുടെയും മേൽപ്പാട മേൽപ്പാലങ്ങളുടെയും പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ എസ്എസ്എൽസി പ്ലസ് ടു ഫോട്ടോകൾ എടുക്കുന്നത് കർശനമായി കർശനമായി നിരോധിക്കുക, മലയോര മേഖലയിൽ കർഷകർക്കും മനുഷ്യജീവനും ഭീഷണി ഉയർത്തുന്ന വന്യജീവി ആക്രമണത്തിൽ നിന്നും രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രതിനിധി സമ്മേളനം നടന്നു. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയ അധ്യക്ഷത വഹിച്ചു. ജില്ലാ പി.ആർ. ഒ രാജീവൻ രാജപുരം അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി എൻ.രാജേന്ദ്രൻ സംഘടനയുടെ ഒരു വർഷക്കാലത്തെ ജില്ലാ റിപ്പോർട്ടും ട്രഷറർ എൻ. കെ. പ്രജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, ബി. എ.ഷരീഫ് ഫ്രെയിം ആർട്ട്, വേണു വി.വി, അനൂപ് ചന്തേര എന്നിവർ സംസാരിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ടി.വി.സുഗുണൻ ഇരിയയെ പ്രസിഡണ്ടായും എൻ. കെ. പ്രജിത്തിനെ സെക്രട്ടറിയായും കെ. സുധീറിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
സെക്രട്ടറി എൻ കെ പ്രജിത്ത്
ട്രഷറർ സുധീർ.
വൈസ് പ്രസിഡണ്ട് മാരായി രഞ്ജി ഐ. മാജിക്കിനെയും സുരേഷ് ആചാര്യയെയും ജോയിന്റ് സെക്രട്ടറി മാരായി അനിൽ അപ്പൂസ്, മനു എല്ലോറ എന്നിവരെയും പി.ആർ.ഒ ആയി രാജീവൻ രാജപുരത്തെയും തെരഞ്ഞെടുത്തു
No comments