Breaking News

അപകടം ട്രാക്ക് മുറിച്ചുകടന്നപ്പോള്‍..! മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്.

ബംഗളൂരു : കേരളത്തില്‍ നിന്നുള്ള രണ്ട് ഒന്നാം വർഷ ബി.എസ്‌സി. നഴ്സിംഗ് വിദ്യാർത്ഥിനികള്‍ ചിക്കബനവാര റെയില്‍വേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച്‌ ദാരുണമായി മരണപ്പെട്ട വാർത്ത നാടിനെ നടുക്കിയ ഒന്നായിരുന്നു.

അതിവേഗത്തില്‍ വന്ന ട്രെയിൻ, ട്രാക്കുകള്‍ മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നതായിരുന്നു പ്രാഥമിക നിഗമനം.

പത്തനംതിട്ട സ്വദേശികളായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. സപ്തഗിരി കോളേജില്‍ പഠിച്ചിരുന്ന ഇരുവരും അടുത്തുള്ള പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിലാണ് താമസിച്ചിരുന്നത്. അപകടത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ട്രാക്കുകളില്‍ ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്.

റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും പോലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം അനുസരിച്ച്‌, വിദ്യാർത്ഥികള്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് മുറിച്ചുകടക്കുമ്ബോഴാണ് അപകടമുണ്ടായത്. വന്ദേ ഭാരത് ട്രെയിൻ അതിവേഗത്തില്‍ വന്നപ്പോഴാണ് ഇരുവരും ട്രാക്കിലേക്ക് കടന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അപകട സാധ്യത തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമികമായി സംശയിക്കുന്നത്. ആത്മഹത്യാ സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, നിലവില്‍ എല്ലാ കോണുകളും പോലീസ് പരിശോധിച്ചു വരികയാണ്.

ബെംഗളൂരു റൂറല്‍ റെയില്‍വേ പോലീസിലെയും യശ്വന്ത്പൂർ റെയില്‍വേ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ സംഭവത്തില്‍ ഒരു യു.ഡി.ആർ. (Unnatural Death Report) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മരിച്ച വിദ്യാർത്ഥികളുടെ നീക്കങ്ങളെയും പശ്ചാത്തലത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വിശദമായി ശേഖരിക്കുന്നുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ റെയില്‍വേ വകുപ്പ് അധികൃതരും ആഭ്യന്തര പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments