ഇൻഡ്യ സഖ്യത്തെ*അഖിലേഷ് യാദവ്* *നയിക്കണം..?
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇൻഡ്യ സഖ്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമുയരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്നും ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശില്‍ തങ്ങള്‍ക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും എസ്പി എംഎല്‍എ ആയ രവിദാസ് മെഹ്‌റോത്ര പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റ് നേടിയ സമാജ്‌വാദി പാർട്ടി പ്രതിപക്ഷത്ത് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയാണ്. ബാലറ്റ് ഉപയോഗിച്ചാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കുമായിരുന്നു. ഇലക്ടോണിക് വോട്ടിങ് മെഷീൻ ഒഴിവാക്കണമെന്നും ബാലറ്റിലേക്ക് മടങ്ങണമെന്നും അഖിലേഷ് യാദവ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും രവിദാസ് മെഹറോത്ര പറഞ്ഞു. ബിഹാറില്‍ കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയില്‍ നിന്ന് നേതൃമാറ്റമെന്ന ആവശ്യമുയരുന്നതിന് സവിശേഷ പ്രധാന്യമുണ്ട്. 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷിയായ ആർജെഡി 25 സീറ്റാണ് നേടിയത്. കഴിഞ്ഞ തവണ അവർക്ക് 75 സീറ്റുണ്ടായിരുന്നു. 202 സീറ്റ് നേടി എൻഡിഎ സഖ്യമാണ് ബിഹാറില്‍ അധികാരത്തിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ പരാജയമായിരുന്നു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന എട്ട് സംസ്ഥാനങ്ങളില്‍ ആറിടത്തും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഇതില്‍ ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
*ഇൻഡ്യ സഖ്യത്തില്‍ ആരാണ് നേതാവ്..?*
പ്രതിപക്ഷത്തിന്റെ മുഖമായി ആരെയും നേതാവായി തിരഞ്ഞെടുത്തിട്ടില്ല. ഇപ്പോള്‍ അത് ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് സ്ഥിരീകരിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പരിശ്രമിച്ചെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു. ഞങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിച്ചു, പക്ഷേ അവർക്ക് വിജയിക്കാനായില്ലെന്ന് കഴിഞ്ഞ വർഷം എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കല്യാണ്‍ ബാനർജി പറഞ്ഞിരുന്നു. ഇൻഡ്യ സഖ്യത്തെ നയിക്കാൻ മമതയെ അനുവദിക്കണമെന്ന് ആർജെഡി സ്ഥാപകനായ ലാലു പ്രസാദ് യാദവും കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments