വെട്ടത്ത് വികസനം നയിച്ച ‘നാസർപ്പ’— ടിക്കറ്റില്ലെങ്കിൽ ജനകീയ മുന്നണി ?
വെട്ടം പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ നിന്ന കെ ഐ നാസറിന്റെ പേര് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനമോ അധികാരമോ ഇല്ലാതിരുന്നിട്ടും, കൃത്യമായ ഇടപെടലുകൾക്കിലൂടെ പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ജനങ്ങൾ സ്‌നേഹത്തോടെ നാസർപ്പ എന്നു വിളിക്കുന്ന നാസർ, ശിഹാബ് തങ്ങൾ റോഡ്, വെള്ളാമ്പൽ തോട് റോഡ്, ഇല്ലിക്കൽ കുഞ്ഞസൻകുട്ടി റോഡ് എന്നീ പ്രധാനപ്പെട്ട വഴികളുടെ വികസനത്തിന് ഇടപെടൽ നടത്തിയത് ശ്രദ്ധേയമാണ്. വെട്ടം രണ്ടത്താണിയിലെ ചീരാടം റോഡിൻറെ നിർമ്മാണത്തെ തടസ്സപ്പെടുത്തുന്നതിന് വേണ്ടി വിജിലൻസിൽ പരാതി നൽകിയ ചില തൽപരകക്ഷികളുടെ പ്രവർത്തനത്തെ മറികടന്ന് അത് യാഥാർത്ഥ്യമാക്കുന്നതിന് മുന്നിൽ ഉണ്ടായിരുന്നു , വർഷങ്ങളായി നിശ്ചലമായിരുന്ന വെട്ടം തായംപറമ്പ് കുടിവെള്ള പദ്ധതി പുനരാരംഭം ഉറപ്പാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെയാണ്. ഇപ്പോൾ പി.കെ. കുഞ്ഞുട്ടി ഹാജി റോഡിന് വേണ്ടി എം.ൽ. എ കുറക്കോളി മൊയ്തീൻ മുഖേനെ യുള്ള ശ്രമങ്ങൾ വിജയം കൈവരിച്ചിരിക്കുന്നു
പെൻഷൻ, ചികിത്സാ സഹായം, ദുരിതാശ്വാസം തുടങ്ങി നിരവധി മേഖലകളിൽ നാസറിന്റെ സാന്നിധ്യം ഏറെയാണ്. സ്ഥാനമൊന്നും ഇല്ലാതിരുന്നിട്ടും, തന്നെ ആരങ്കിലുംസമീപിച്ചാൽ രാക്ഷ്ട്രീയ മത വിവേചനം നോക്കാതെപരിഹാരത്തിന് ശ്രമിക്കുന്ന ശൈലിയാണ് അദ്ദഹത്തിന് എന്ന് നാട്ടുകാർ പറയുന്നത്രാഷ്ട്രീയ രംഗത്ത് മുസ്ലിംലീഗിന്റെ പ്രവർത്തകനായ നാസർ, യൂത്ത് ലീഗ് ശാഖ, പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ സജീവമായിട്ടുണ്ട്. നിലവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായും, മണ്ഡലം, ജില്ലാ കൗൺസിലറായും പ്രവർത്തിക്കുന്നു. മഹല്ല് കമ്മിറ്റി അംഗവും തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹിയും തിരൂർ ചേമ്പർ ഓഫ് കമേഴ്സ് എക്സി കൂട്ടിവ് അംഗം. തിരൂർ CH സെൻ്റർ ശിൽപികളിൽ ഒരാളുമാണ്
അദ്ദഹത്തിൻ്റെജീവിത സാഹചര്യം ആദ്യഘട്ടത്തിൽ എളുപ്പമായിരുന്നില്ല — പിതാവ് ചെറുപ്പത്തിൽ മരിച്ചതിനെ തുടർന്ന് ഒമ്പതാം ക്ലാസിൽ പഠനം ഉപേക്ഷിച്ച്, തുല്യതാ പഠന പദ്ധതിയിലൂടെയാണ് അദ്ദേഹം തുടർ പഠനം പൂർത്തീകരിച്ചത്. മീൻ മാർക്കറ്റിലും ഹോട്ടലിലും കൂലിവേല ചെയ്ത് കുടുംബം പോറ്റിയ ജീവിതം, പിന്നീട് സഹോദരിമാരുടെ വിവാഹം വരെയെത്തി. മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തപ്പോഴും, സമൂഹത്തിനായി പ്രവർത്തനം തുടരുകയായിരുന്നു.
പാർട്ടിയിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും, പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന മുതിർന്ന നേതാക്കളെ വീണ്ടും സജീവമാക്കാൻ നാസർ മുൻകൈ എടുക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ നിന്ന് വിട്ടുനിരുന്ന മുതിർന്ന നേതാവായ സി എം ടി ബാവ, കെ പി അബ്ദുറഹിമാൻ എന്നിവരെസജീവമാക്കുന്നതിന് വേണ്ടി ശക്തമായി ഇടപെടൽനടത്തിയിട്ടുണ്ട്
അദ്ദേഹത്തിന്റെ ജനപ്രീതി കണക്കിലെടുത്ത്, വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാരാട്ടുകടവ് വാർഡിൽ നാസറിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പാർട്ടിക്കുള്ളിലും പുറത്തും ശക്തമാണ്.
നാസറിനെ മൽസരി പിക്കാതെ മറ്റാരെങ്കിലും മൽസരി പിച്ചാൽ , ലീഗിന് തന്നെ രാഷ്ട്രീയ പ്രതിസന്ധി ആകുമെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉയരുന്നത്
ചില എതിർപ്പുള്ളവരുണ്ടെങ്കിലും, നാസർ എല്ലാവരുമായും സഹകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയെന്നതിൽ പൊതുവായ അംഗീകാരമുണ്ട്. പാർട്ടി ടിക്കറ്റിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ, ശക്തമായ ജനകീയ മുന്നണി രൂപപ്പെടുത്തി അദ്ദേഹത്തെ ഏതെങ്കിലും വാർഡിൽ നിന്ന് മത്സരിപ്പിക്കാനാണ് നാട്ടിൽ നടക്കുന്ന ചർച്ച. ഇതിനിടെ സിപിഎമ്മിന്റെ ഭാഗത്തുനിന്നും നാസറിനെ സമീപിക്കാൻ ശ്രമങ്ങളുണ്ടെന്നുമാണ് കേൾക്കുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments