കാസര്‍കോട് ജില്ല പുരുഷ വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
കാസര്‍കോട് ജില്ല പുരുഷ വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മുളേളരിയയില്‍ സമാപിച്ചു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്ത മത്സരത്തില്‍ റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
മുള്ളേരിയ: കാസര്‍കോട് ജില്ലാ വെയ്റ്റ്‌ലിഫ്റ്റിംഗ് അസോസിയേഷനും മുള്ളേരിയ റീഷെയ്പ് ഫിറ്റ്‌നസ് സ്റ്റുഡിയോയും സംയുക്തമായി മുള്ളേരിയ പൊടിക്കളം സെന്ററില്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ല പുരുഷ വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 88 പോയിന്റ് നേടി റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 54 പോയിന്റ് നേടിയ മാക്‌സ് ഫിറ്റ്‌നസ് കളളാര്‍ രണ്ടും റീഷെയ്പ് ഫിറ്റ്‌നസ് മുള്ളേരിയ മുന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ 18 പോയിന്റ് നേടിയ റോയല്‍ ഫിറ്റ്‌നസ് മുള്ളേരിയ ചാമ്പ്യന്മാരായി. പുരുഷന്മാരുടെ വിഭാഗത്തില്‍ 88 പോയിന്റ് നേടി റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍ ഒന്നാം സ്ഥാനം നേടി. 49 പോയിന്റ് നേടി മാക്‌സ് ഫിറ്റ്‌നസ് കളളാര്‍ രണ്ടും രാജപുരം സെന്റ് പയസ് കോളേജ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റോയല്‍ ഫിറ്റ്‌നസ് 30 പോയിന്റുമായി ഒന്നും മാക്‌സ് ഫിറ്റ്‌നസ് കളളാര്‍ 15 പോയിന്റുമായി രണ്ടും സ്ഥാനവും നേടി. പുരുഷന്മാരുടെ സീനിയര്‍ വിഭാഗത്തില്‍ 34 പോയിന്റ് നേടിയ റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍, 17 പോയിന്റ് നേടിയ മാക്‌സ് ഫിറ്റ്‌നസ് മാക്‌സ് ഫിറ്റ്‌നസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും നേടി. യൂത്ത് മെന്‍ വിഭാഗത്തില്‍ റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍ ഒന്നും റീഷെയ്പ് ഫിറ്റ്‌നസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ യൂത്ത് വിഭാഗത്തില്‍ മാക്‌സ് ഫിറ്റ്‌നസ് കളളാര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ റീഷെയ്പ് ഫിറ്റ്‌നസ് മുള്ളേരിയ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വൈഷ്ണവ് കെ പി (മാക്‌സ് ഫിറ്റ്‌നസ് കളളാര്‍), ബിമല്‍ സി ബി (റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍), സാമ്‌ജോ ജോമോന്‍ (റോയല്‍ ഫിറ്റ്‌നസ് ഒടയംഞ്ചാല്‍), അന്ന സെബാസ്റ്റിയന്‍ (മാക്‌സ് ഫിറ്റ്‌നസ് കളളാര്‍), സന്ജന (റീഷെയ്പ് ഫിറ്റ്‌നസ് മുള്ളേരിയ) എന്നിവരെ ബെസ്റ്റ് ലിഫിറ്റര്‍മാരായി തെരഞ്ഞെടുത്തു. നാഷണല്‍ റഫറിമാരായ അവിജാദ് പെരിയ, രൂപേഷ് നീലേശ്വര്‍, സംസ്ഥാന റഫറിമാരായ എം വി പ്രദീഷ്, പ്രദീപ് ഹില്‍ട്ടന്‍, സ്റ്റേറ്റ് ഒബ്‌സര്‍വര്‍ മുഹമ്മദ് ഷബീര്‍ കോഴിക്കോട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രിസിഡന്റും ഒബ്‌സര്‍വറുമായ പി രഘുനാഥ്, കേരള സ്റ്റേറ്റ് സെലക്ഷന്‍ കമ്മിറ്റിയംഗം മുജീബ് മാങ്ങാട് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍ ചാമ്പ്യമാര്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മത്സരം രാവിലെ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ വെയ്റ്റ്‌ലിഫ്റ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് മാങ്ങാട് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി രഘുനാഥ്, വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എം വി പ്രദീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജോ. സെക്രട്ടറി മുരളി പളളം സ്വാഗതവും കെ വി പ്രദോഷ് നന്ദിയും പറഞ്ഞു. ഷക്കറാം ഷേണായ്, എം എസ് ഹരിപ്രസാദ്, ദീക്ഷിദ് മുളേളരിയ, ഗണേശ് എന്നിവര്‍ മത്സരാര്‍ഥികളെ പരിചയപെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments