Breaking News

ഡയാലിസിസ് കേന്ദ്രത്തിലെ മലിനജല പ്രശ്‌നം തെരഞ്ഞെടുപ്പ് വിഷയമാകും.ബാരിക്കാട് ആക്ഷൻ കമ്മറ്റി ജനകീയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

.ചെങ്കള : ഒന്നാം വാർഡിൽ (കല്ലക്കട്ട) ബാരിക്കാട് ആക്ഷൻ കമ്മറ്റി ജനകീയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.  ഡയാലിസിസ് കേന്ദ്രത്തിലെ മലിനജല പ്രശ്‌നം തെരഞ്ഞെടുപ്പ് വിഷയമാകും

​ബാരിക്കാട്: ചെങ്കള ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (കല്ലക്കട്ട) തദ്ദേശ തെരഞ്ഞെടുപ്പിൽ ബാരിക്കാട് ആക്ഷൻ കമ്മറ്റി ജനകീയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പ്രദേശത്തെ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നും അശാസ്ത്രീയമായി മണ്ണിലേക്ക് ഒഴുക്കിവിടുന്ന മലിനജലം കാരണം കിണറുകൾ മലിനമായ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ച നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കമ്മറ്റി തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്.
​കഴിഞ്ഞ 364 ദിവസമായി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ സമരം നടക്കുകയാണ്. കുടിവെള്ളം മലിനമായതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് ഭരണസമിതിയെയും രാഷ്ട്രീയ നേതാക്കളെയും സമീപിച്ചപ്പോൾ അവരിൽ നിന്നും കടുത്ത അവഗണനയും നിരുത്തരവാദപരമായ സമീപനവുമാണ് ഉണ്ടായതെന്ന് കമ്മറ്റി ആരോപിക്കുന്നു. ബാരിക്കാട് നിവാസികളുടെ കുടിവെള്ള സംരക്ഷണത്തിനായി യാതൊരു നടപടിയും കൈക്കൊള്ളാത്ത ഭരണസമിതിയുടെ ഇരട്ടത്താപ്പിന് ശക്തമായ മറുപടി നൽകാനാണ് ആക്ഷൻ കമ്മറ്റി ജനകീയ സ്ഥാനാർത്ഥിയെ കളത്തിലിറക്കുന്നത്.
​ആക്ഷൻ കമ്മറ്റി അംഗമായ  ശ്രീമതി ബേബി ദാമോദരനെ (ബേബി ടീച്ചർ) യാണ് ഒന്നാം വാർഡിലെ ജനകീയ സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിച്ചത്. സമരപ്പന്തലിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി, ജിമ്മി കെ.ജെ ബാരിക്കാട്, സത്യൻ ബി. പാമ്പാചികടവ് തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം ജനകീയ സമരത്തിന്റെ മുന്നോട്ടുള്ള പ്രഖ്യാപനമായി മാറി.
 സ്ഥാനാർത്ഥി  : ബേബി ദാമോദരൻ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments