Breaking News

സീറ്റ് നിഷേധിച്ച കോൺഗ്രസ് വനിതാ നേതാവ് എസ്ഡിപിഐ സ്ഥാനാർഥിയായി

അമ്പലപ്പുഴ: സീറ്റ് നിഷേധിച്ച കോൺഗ്രസ് വനിതാ നേതാവ് എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കും. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും സേവാദൾ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ ഷാഹിദ പുറക്കാടാണ്‌ പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടിയിൽ സ്ഥാനാർഥിയായത്.

കോൺഗ്രസ് പുറക്കാട് മണ്ഡലം സെക്രട്ടറികൂടിയായ ഷാഹിദ ബ്ലോക്കിലോ പഞ്ചായത്തിലോ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേതൃത്വം ആവശ്യം നിഷേധിച്ചതോടെയാണ് ഷാഹിദ എസ്ഡിപിഐയിൽ ചേർന്ന് സ്ഥാനാർഥിയായത്. സിപിഐ എമ്മിലെ അഡ്വ. വി എസ് ജിനുരാജാണ് എൽഡിഎഫ് സ്ഥാനാർഥി

No comments