കുടുംബത്തിലെ എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കാൻ കഴിയുന്നില്ല'; എസ്‌ഐആറില്‍ കൂടുതല്‍ പരാതികള്‍*
പാലക്കാട് : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ (എസ്‌ഐആറില്‍) കൂടുതല്‍ പരാതികള്‍. 2002 ലെ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി.
പിതാവ് , മാതാവ്, മുത്തച്ഛൻ , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റർ ചെയ്യാൻ കഴിയുന്നത്.
2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്‌ഐആറില്‍ ചേർക്കാൻ കഴിയുന്നില്ല.. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാർ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു. ഏതെങ്കിലും അടുത്ത ബന്ധുവിൻ്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments