Breaking News

*നമ്മുടെയൊക്കെ പ്രതീക്ഷകളെ അസ്ഥാനത്താക്കി* *വേദനയില്ലാ ലോകത്തേക്ക് അഫ്റാഹ് മടങ്ങി*

ചെക്കിക്കുളം: നാടൊന്നാകെ കൈകോർത്ത് ചികിത്സ ഉറപ്പാക്കിയിട്ടും വേദനയില്ലാ ലോകത്തേക്ക് അഫ്റാഹ് യാത്രയായി. കുണ്ടലക്കണ്ടി ചാളവളപ്പിൽ ഹാജറയുടെയും എടയന്നൂരിലെ നാസറിൻ്റെയും മകൻ അഫ്‌റാഹ് (18) ആണ് നാടിനെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്.

ബ്ലഡ് കാൻസർ ബാധിച്ചു ആറുമാസത്തോളമായി അഫ്‌റാഹ്
ചികിത്സയിലാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം അടിയന്തിരമായി ആ കുട്ടിയുടെ മജ്ജ മാറ്റിവെക്കാൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ചികിത്സാ ചെലവായ 48 ലക്ഷത്തോളം രൂപ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ്  ഇന്ന് പുലർച്ചെ അഫ് റാഹ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് വൈകിട്ട് 3 മണിയോടെ നാട്ടിലെത്തിച്ച് കുണ്ടലക്കണ്ടി മില്ലത്ത്  ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments