കോട്ടച്ചേരി കുന്നുമ്മൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര മഹോത്സവം ഡിസംബർ 19 20 വെള്ളി ശനി ദിവസങ്ങളിലായി നടക്കും
കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര മഹോത്സവം ഡിസംബർ 19 20 വെള്ളി ശനി ദിവസങ്ങളിലായി നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ കാഞ്ഞങ്ങാട്ട് നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി 19ന് രാവിലെ 8:30 മുതൽ വൈകുന്നേരം 5 30 വരെ വിവിധ ഭജന സമിതികളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഭജന നടക്കും. വൈകിട്ട് 6. 30ന് മടിക്കൈ നാദക്കോട്ട് കഴകം വനിതാ പൂരക്കളി സംഘം വനിതാ പൂരക്കളി അവതരിപ്പിക്കും. തുടർന്ന് വിവിധ സംഘങ്ങളുടെ തിരുവാതിരയും കൈകൊട്ടിക്കളിയും അരങ്ങേറും. 20ന് രാവിലെ ബ്രഹ്മശ്രീ കെ യു പത്മനാഭൻ തന്ത്രി അരവത്ത് അവർകളുടെ മഹനീയ കാർമികത്വത്തിൽ നൂറ്റി എട്ടു തേങ്ങകൾ കൊണ്ടുള്ള മഹാഗണപതി ഹോമം. തുടർന്ന് അഭിഷേകം ഉഷപൂജ ഉച്ചപൂജ ഭജന എന്നിവ നടക്കും. ഉച്ചയ്ക്ക് 12 30 മുതൽ 2 30 വരെ അന്ന പ്രസാദം. തുടർന്ന് വിവിധ സംഘങ്ങളുടെ ഭജന തുടരും. വൈകുന്നേരം ഏഴുമണിക്ക് പേട്ട തുള്ളൽ, പഞ്ചവാദ്യം താലപ്പൊലിയേ ന്തിയ ബാലികമാർ, പുലിക്കളി, വിളക്ക് നൃത്തം, ദേവ നൃത്തം പുരാണ നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയോട് കൂടി പുതിയ കോട്ട പൂങ്കാവനം ശിവ ക്ഷേത്രത്തിൽ നിന്ന് ശ്രീധർമ്മശാസ്താക്ഷേത്രത്തിലേക്ക് അയ്യപ്പ വിഗ്രഹ എഴുന്നള്ളത്ത് ഘോഷയാത്ര നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാത്രി 7 മണിക്ക് ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ചൂട്ട് എന്ന നാടകവും അരങ്ങേറും. രാത്രി 10:30ന് ശ്രീഭൂതബലി, അത്താഴപൂജ, മഹാപൂജ, തിടമ്പ് നൃത്തം എന്നിവയും നടക്കും. വാർത്ത സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ അശോകൻ കാഞ്ഞങ്ങാട്, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി. രാധാകൃഷ്ണൻ കാഞ്ഞങ്ങാട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ശരത് കുമാർ കാഞ്ഞങ്ങാട്, ക്ഷേത്രം ജനറൽ സെക്രട്ടറി പി. കെ. ദാമോദരൻ, ട്രഷറർ രാമകൃഷ്ണൻ നെല്ലിത്തറ, പി. രമേശൻ, പി. വി. സുനിൽകുമാർ, ചന്ദ്രൻ കാരളി എന്നിവർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments