വിവാഹ വാർഷികത്തിൽ 47 അറബിക് പുസ്തകങ്ങളുമായി അറബിക് പ്രൊഫസർ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബിക് ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ആര്യനാട് പള്ളിവേട്ട സ്വദേശി ഡോ. എം സിദ്ദീക്കുൽ കബീറാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തത്.
ഇരുപത്തി അഞ്ച് വർഷഞ്ഞെ സർക്കാർ സർവ്വീസിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വിരമിച്ചതിന് ശേഷം അറബിക് ഡിപ്പാർട്ട്മെൻ്റ് ലൈബ്രറ റിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തത്.
സിദ്ദീക്കുൽ കബീറിൻ്റെ നാൽപ്പത്തി ഏഴാമത് വിവാഹ വാർഷികത്തോട് അനുബന്ധിച്ച് 47 അറബിക് പുസ്തകങ്ങളാണ് കോളേജ് ലൈബ്രറിയിലേക്ക് നൽകിയത്. ഭാര്യ ഷാജാതി ബീഗവും മൂത്ത മകനും കാസർകോട് കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകനുമായ സമീ ർ സിദ്ദീക്കിയും ഭാര്യ തസ്നീം സമീറും യൂണിവേഴ്സിറ്റി കോളേജിൽ പോയി അറബിക് വിഭാഗം മേധാവി ഡോ എൻ ഷംനാദിന് പുസ്തകങ്ങൾ കൈമാറി. നിലവിലെ അറബിക് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആയ ഡോ എൻ ഷംനാദ് സിദ്ദീക്കുൽ കബീറിൻ്റെ യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കൂടിയാണ്. പഴയ ക്ലാസുകളും ഡിപ്പാർട്ട് മെൻ്റും കോളേജ് ക്യാമ്പസും, വരാന്തയും , പഴയ സഹപ്രവർത്തകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ഗ്രൂപ്പ് ഫോട്ടോ കണ്ടതും മറ്റ് പഴയ ഓർമ്മകളും എല്ലാമായി ഒരു ദിവസം കിട്ടിയ സന്തോഷത്തിലാണ് ഈ റിട്ടയേർഡ് പ്രൊഫസർ.
ആര്യനാട് പഴയ തെരുവ് സ്കൂളിൽ നിന്നും ആദ്യാക്ഷരം പഠിച്ച് തുടങ്ങി അതിന് ശേഷം പത്താം ക്ലാസ് വരെ ആര്യനാട് ഹൈസ്കൂളിലും . കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പ്രീഡിഗ്രി പഠനത്തിന് ശേഷം അറബിക് ബിരുദവും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൂർത്തീകരിച്ചു. കോഴിക്കോട് ഗവൺമെൻ്റ് ട്രെയിനിംഗ് കോളേജിൽ നിന്നും ബി എഡും പാസായി. തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയതിന് ശേഷം ആൾട്ടർനേറ്റീവ് മെഡിസിനിൽ (അക്യുപങ്ചർ ) എം ഡി യും പി എച്ച് ഡി യും നേടി.
ആലപ്പുഴ അരൂക്കുറ്റി എൽ പി സ്കൂൾ അറബിക് അധ്യാപകനായി സർക്കാർ സർവീസ് ആരംഭിച്ചു. അതിന് ശേഷം പുന്നപ്ര എം എൽ പി ജി എസ് , ബാലരാമപുരം പുതുച്ചൽ യു പി എസ്, സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്, മലപ്പുറം ഗവൺമെൻ്റ് കോളേജ്, തിരുവനന്തപുരം ആർട്സ് കോളേജ്, ഗവ: വിമൻസ് കോളേജ്, പിന്നെ അവസാനം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വിരമിച്ചു.
ആര്യനാട് പള്ളിവേട്ട അൽ കൗസറിലാണ് താമസം ഭാര്യ ഷാജാതി ബിഗം, മൂത്ത മകൻ സമീർ സിദ്ദിഖി (അധ്യാപകൻ, ജി വി എച്ച് എസ് സ്കൂൾ കാഞ്ഞങ്ങാട്, കാസർകോട്) ഇളയ മകൻ സയീർ പി സിദ്ദീഖി (സോഫ്റ്റ് വെയർ എഞ്ചിനീയർ, ഇൻഫോസിസ് , ടെക്നോപാർക്ക്, തിരുവനന്തപുരം) മകൾ ബാസിമ ബീഗം ( സൂപ്പർവൈസർ, ഐ സി ഡി എസ് കിളിമാനൂർ)
ഫോട്ടോ ക്യാപ്ഷൻ
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നാൽപത്തി ഏഴാമത് വിവഹ വാർഷികം ആഘോഷിക്കുന്ന ആര്യനാട് സ്വദേശിയും റിട്ടയേർഡ് പ്രൊഫസറുമായ സിദ്ദീക്കുൽ കബീറും ഷാജാതി ബീഗവും യൂണിവേഴ്സിറ്റി കോളേജിലെ അറബിക് ഡിപ്പാർട്ട്മെൻ്റിലെ ലൈബ്രറിയിലേക്ക് 47 പുസ്തകങ്ങൾ ഡിപ്പാർട്ട് മെൻ്റ് ഹെഡ് ഡോ എൻ ഷംനാദിന് കൈമാറുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments