ഇശൽ ഗ്രാമത്തിലെ കലോത്സവം : ത്രില്ലടിച്ച-93' (1992-93 എസ് എസ് എൽ സി ബാച്ച്) മുപ്പത്തിനായിരം രൂപ കൈമാറി.
മൊഗ്രാൽ : നിരവധി കവികൾക്കും കലാപ്രതിഭകൾക്കും ജന്മം നൽകുക വഴി ഇശൽ ഗ്രാമം എന്ന് പേര് കേട്ട മൊഗ്രാൽ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തുന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വിജയത്തിനായി എസ് എസ് എൽ സി ബാച്ചുകളുടെ കൈകോർക്കൽ തുടരുന്നു.
ഗ്രാമത്തിന്റെ സാംസ്കാരിക അഭിമാനത്തെ ഉയർത്തിപ്പിടിക്കുന്ന കൗമാര കലാമേളയുടെ ഫണ്ടിലേക്ക് 1992–93 എസ്.എസ്.എൽ.സി ബാച്ച് ( ത്രില്ലടിച്ച-93') മുപ്പതിനായിരം രൂപയുടെ ചെക്ക് മേളയുടെ ജനറൽ കൺവീനർ കൂടിയായ കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടർ ടി.വി.മധുസൂദനൻ ഏറ്റുവാങ്ങി.
ത്രില്ലടിച്ച -93' കോർഡിനേറ്റർ ടി.കെ അൻവർ ഡമ്മി ചെക്ക് കൈമാറി.
ബാച്ച് അംഗങ്ങളായ സൈനുദ്ദീൻ റോയൽ, മുനീർ കാവേരി, അബ്ദുല്ല ഗ്രീൻപീസ്, ഫൈസ്.ടി.എം, ലത്തീഫ് സൗദി,കെ.മജീദ്, എൻ.എം ലത്തീഫ് ,റഹീം സാറമാർട്ട്,ഹെഡ്മാസ്റ്റർ ജെ.ജയറാം, ഫിനാൻസ് ചെയർമാൻ പി.എ ആസിഫ്, കൺവീനർ നസ്രുൾ ഇസ്ലാം,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്‌നീം വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ സെഡ്.എ മൊഗ്രാൽ, അബ്ബാസ് നടുപ്പളം, അർഷാദ് തവക്കൽ,
തുടങ്ങിയവർ സംബന്ധിച്ചു.
കലയുടെ നാദം മുഴങ്ങുന്ന നിമിഷങ്ങൾക്ക് സാക്ഷിയാകാൻ മൊഗ്രാൽ ഗ്രാമം ഒരുങ്ങുമ്പോൾ, അതിന് കൈത്താങ്ങായി ത്രില്ലടിച്ച-93' എത്തിയത് അഭിനന്ദനാർഹമാണെന്നും മറ്റു ബാച്ചുകൾക്ക് ഇത് പ്രചോദനം പകരമെന്നും ഡിഡിഇ പറഞ്ഞു.
ഡിസംബർ 29, 30, 31 തീയതികളിലാണ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments