വീട് കത്തി നശിച്ചു.
കാസർഗോഡ് കറന്തക്കാട് :കാസർഗോഡ് നഗരസഭയിലെ കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ നിവാസ് ആണ് കത്തി നശിച്ചത്.ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടരുകയായിരുന്നു. നിമിഷ നേരം കൊണ്ട്സമീപത്തുണ്ടായിരുന്ന തുണിയിലേക്ക് തീ പടരുകയും, സ്ത്രീകൾ പുറത്തേയ്ക്ക് ഇറങ്ങി ഓടുകയും ചെയ്യിതു .സമീപവാസികൾ കാസറഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു .അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തി രണ്ടുമണിക്കൂർ ശ്രമഫലമായാണ് തീ പൂർണമായും അണിക്കാൻ കഴിഞ്ഞത്.പുഷ്പയുടെ മക്കളായ ജനാർദ്ദനൻ മോഹനൻ ഇവരുടെ ഭാര്യമാർ മക്കൾ എന്നിവ അടങ്ങുന്ന 9 അംഗങ്ങളാണ് വീട്ടിൽ താമസിച്ചിരുന്നത് മക്കൾ നാലുപേരും സ്കൂളിൽ പോയിരുന്നു. ജനാർദ്ദനൻ കാസർഗോഡ് തുണിക്കടയിലും മോഹനൻ ബീബത്തുബയൽ സർവീസ് സ്റ്റേഷനിലും പണിക്കു പോയിരുന്നു.സംഭവമറിഞ്ഞ് ഉടനെ തന്നെ മക്കൾ രണ്ടുപേരും ജോലി സ്ഥലത്തുനിന്ന് തിരികെ വീട്ടിലെത്തുകയും ചെയ്തിരുന്നു.വീട്ടിലെ സാധന സാമഗ്രികൾ പൂർണമായും കത്തി നശിച്ചിരുന്നു രണ്ട് സ്റ്റീൽ അലമാരയിൽ വെച്ചിരുന്ന തുണിത്തരങ്ങൾ ലോൺ അടയ്ക്കാനായി വെച്ചിരുന്ന 15,000 രൂപ ടിവി ,മിക്സി , കട്ടിൽ,കിടക്കകൾ , വീടിൻ്റെ ആദാരം , സർട്ടിഫിക്കറ്റുകൾ റേഷൻ കാർഡ് മറ്റ് രേഖകൾ എന്നിവ പൂർണമായും കത്തി നശിച്ചിരുന്നു. നാല് മുറികളോടുകൂടിയ ഓടുവെച്ച വീടായിരുന്നു അഗ്നി ഇരയായത് തീപിടുത്തത്തിൽ ഉദ്ദേശം 10 ലക്ഷം രൂപ നഷ്ടം വന്നതായി കരുതുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) എം രമേശ ആർ .അജേഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഎസ് ഗോകുൽ കൃഷ്ണൻ ,എം എ വൈശാഖ്, അതുൽ രവി ,പി എം നൗഫൽ ഹോം ഗാഡ് മാരായ എസ് സോബിൻ , വി ജി വിജിത്ത് നാഥ്, വി വി ഉണ്ണികൃഷ്ണൻ ,പി ശ്രീജിത്ത് ,പി വി പ്രസാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വില്ലേജ് അസ്സിസ്റ്റൻ്റ് വിപിൻ മാത്യു ,കൗസർമാരായ ഹരീഷ് ,രമേശ്, കേമലത ,എന്നിവരും സന്നിഹിതർ ആയിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments