ഖസബ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം ചൊവ്വാഴ്ച കാസർകോട് കൊല്ല്യ ദി ഫ്ലോറ റിസോർട്ടിൽ.
കാസർകോട് : ഗൾഫ് പ്രദേശത്തെ രണ്ടാം വീടാക്കി ജീവിതം പടുത്തുയർത്തിയ മലയാളി പ്രവാസികളുടെ ഐക്യത്തിന്റെ കഥ പറയാനുണ്ട് കസബ് പ്രവാസികൾക്ക്.
1972-ൽ അബ്ദുള്ള മുഹിയുദ്ദീൻ ഖസബിൽ എത്തിച്ചേരുന്നതോടെയാണ് മലയാളി കുടിയേറ്റത്തിന് തുടക്കമായത്. ഹജർ പർവത നിരകളും അറബിക്കടലും സംഗമിക്കുന്ന, ഒമാൻ സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റിലെ ചെറിയ പ്രദേശമായ ഖസബ്, കാല ക്രമേണ ശക്തമായ ഒരു മലയാളി സമൂഹത്തിന്റെ ആസ്ഥാനമായി മാറി.
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഖസബിൽ നടന്ന 45 വർഷത്തെ കുടിയേറ്റ ജൂബിലി ആഘോഷം, ആദ്യകാല പ്രവാസികളുടെ പങ്കാളിത്തത്തോടെ ചരിത്ര നിമിഷമായി. അതിന്റെ തുടർച്ചയായി, 2025 ഡിസംബർ 23-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമ ഭൂമിയായ കാസർകോട് മധൂർ കൊല്യയിൽ പുതുതായി ആരംഭിച്ച സൺ ഫ്ളവർ ഗ്രൂപ്പിൻ്റെ ദി ഫ്ലോറ റിസോർട്ടിൽ വെച്ച് നടക്കുന്ന രണ്ടാം മഹാ സംഗമത്തിൽ ആയിരത്തിലധികം ഖസബ് മലയാളികൾ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കും.
1970-കളിലും 80-കളിലും തൊഴിലും ജീവിതോപാധിയും തേടി ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ആരംഭിക്കുമ്പോൾ, കസബ് പ്രവാസികളും ആ പ്രവാഹത്തിന്റെ ഭാഗമാവുകയായിരുന്നു. പ്രവാസ ജീവിതത്തിന്റെ ശക്തമായ ഒരു അടിത്തറയായി അറിയപ്പെടുന്ന ഒരു ഗൾഫ് ഗ്രാമമാണ് കസബ്.
ചെറു ഗ്രാമത്തിൽ നിന്ന് പുറപ്പെട്ടവർ കടുത്ത ചൂടിലും അനിശ്ചിതത്വങ്ങളിലും കഴിയേണ്ടി വന്നെങ്കിലും, അവർ മുന്നോട്ടു പോയത് കരുത്തും ആത്മവിശ്വാസവും കൊണ്ട്. കസബ് പ്രവാസികളുടെ വലിയ സവിശേഷത, നാട്ടിലെ സംസ്‌കാരത്തെയും മതപരമായ മൂല്യങ്ങളെയും ഒരിക്കലും വിട്ടുകളയാതെ, വിദേശത്തും അത് ജാതിമത ഭേദമന്യേ കരുതിക്കാത്തതാണ്.
ഗൾഫിലെ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലുമെല്ലാം അവർ കൂട്ടായ്മകൾ രൂപീകരിച്ചു. നാട്ടുപാട്ടുകളും കലാപരിപാടികളും മതപരമായ സംഗമങ്ങളും എല്ലാം അവർക്ക് സ്വന്തം നാട്ടിലെ ബന്ധം ഓർമ്മിപ്പിച്ചു. ആഘോഷങ്ങൾക്കപ്പുറം ആവശ്യമുള്ള സമയങ്ങളിൽ സഹപ്രവാസികൾക്ക് വീടുനിർമ്മാണം, ചികിത്സാ സഹായങ്ങൾ, പ്രകൃതി ദുരന്ത നിവാരണ സഹായങ്ങളും എന്നിവ ഉൾപ്പെടെ സഹായ ഹസ്തം നീട്ടുന്ന കൂട്ടായ്മയായി ഖസബ് പ്രവാസി കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു.
കാലത്തിന്റെ ഒഴുക്കിൽ പലരും സാധാരണ തൊഴിലാളികളിൽ നിന്ന് വ്യാപാരികളായും വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽ മുൻനിരയിലേക്കും വളർന്നു. സ്വന്തം നാട്ടിൽ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും റോഡുകൾക്കും ആശുപത്രികൾക്കും അവർ നൽകിയ സംഭാവനകൾ ഇന്നും തെളിഞ്ഞുനിൽക്കുന്നു.
ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്തും കസബ് പ്രവാസികൾ കാണാം. അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുമ്പോൾ അവർ വീണ്ടും ഗ്രാമത്തിന്റെ മണ്ണിനോടു ചേരുന്നു. നാട്ടിലെ സ്നേഹവും ഓർമ്മകളും അവർക്ക് ശക്തി പകരുന്നു. അതുകൊണ്ടാണ് കസബ് പ്രവാസികളെ വെറും തൊഴിലാളികൾ എന്ന നിലയ്ക്ക് കാണാനാകാത്തത്.
നാട്ടിന്റെ അഭിമാനവും കരുത്തുമാണ് ഓരോ കസബ് പ്രവാസികളും. ശക്തമായ മനുഷ്യ സ്നേഹത്തിൻ്റെ ഹൃദയ വിശാലത അവരെ ഇന്നും നാട്ടിനോടും സമൂഹത്തോടും ചേർത്തുനിർത്തുന്ന ആത്മശക്തിയാണ്.
ഖസബ് പ്രവാസത്തിന്റെ വസന്തം നാട്ടിൽ തീർക്കാൻ മധൂർ കൊല്ല്യയിലെ ദി ഫ്ലോറ റിസോർട്ടിൽ, ഒത്തു കൂടുമ്പോൾ അതൊരു പുതിയ ചരിത്രത്തിന്റെ നാന്ദി കുറിക്കലാകും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments