കാസര്‍കോട് ജില്ലാ പുരുഷ വനിത പഞ്ചഗുസ്തി മല്‍സരത്തില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ജീംനേഷ്യത്തിന് ഓവറോള്‍ കീരിടം
കാസര്‍കോട് ജില്ലാ ആം റസ്ലിംഗ് അസോസിയേഷന്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ഹാളില്‍ വെച്ച് നടത്തിയ പുരുഷ വനിത പഞ്ചഗുസ്തി മത്സരത്തില്‍ 159 പോയിന്റ് നേടി കാഞ്ഞങ്ങാട് ലയണ്‍സ് ജിം ഓവറോള്‍ കിരീടം നേടി. 77 പോയിന്റുമായി നീലേശ്വരം ഫിറ്റ്‌നസ് രണ്ടും 51 പോയിന്റ് നേടിയ എമിറേറ്റ്‌സ് ജീം ചായോത്ത് മുന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായിരുന്നു മത്സരം. ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്മാരായി പുരുഷ വിഭാഗത്തില്‍ അദ്വയ്തും വനിതാ വിഭാഗത്തില്‍ ജോഷ്യയേയും തെരഞ്ഞെത്തു.
കാസര്‍കോട് ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം അച്ചുതന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി വി മദനന്‍ മുഖ്യാതിഥിയായി. ലോക പഞ്ചഗുസ്തി താരം എം വി പ്രദീഷ്, നാഷണല്‍ റഫറിമാരായ വി ടി സമീര്‍ കോഴിക്കോട്, ഫൈസല്‍ കണ്ണൂര്‍, മനോജ് നീലേശ്വരം എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpeg)
.jpeg)
No comments