*നിയമസഭാ സീറ്റ് വിഭജനം ; ലീഗ് കോണ്‍ഗ്രസിന് തലവേദനയാകുമോ..?*
മലപ്പുറം പാർട്ടി, മലബാർ പാർട്ടി എന്ന വിശേഷണം തിരുത്തുകയാണ് മുസ്ലിം ലീഗ്. അതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. കോണ്‍ഗ്രസിനും സിപിഎമ്മിനും പിന്നാലെ സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷി. മുസ്ലിം ലീഗ് സംസ്ഥാനത്താകെ നേടിയത് 3203 സീറ്റുകള്‍ അതില്‍ 2843 എണ്ണം കോണി ചിഹ്നത്തില്‍ തന്നെ മത്സരിച്ചാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 713-ലധികം സീറ്റുകള്‍ നേടാൻ ലീഗിന് സാധിച്ചു. തൃശൂർ മുതല്‍ തിരുവനന്തപുരം വരെ 285 സീറ്റുകള്‍ അതായത് 2020-ൻ്റെ ഇരട്ടി ലീഗ് നേടി. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അടക്കമുള്ള ഉന്നത നേതാക്കള്‍ പല ജില്ലകളിലും ദിവസങ്ങളോളം ക്യാമ്പ് ചെയ്തു നടത്തിയ പ്രചരണങ്ങള്‍ ഫലംകണ്ട് എന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മധ്യകേരത്തിലും തെക്കൻ കേരളത്തിലും ലീഗ് വെന്നിക്കൊടി പാറിക്കുമ്പോള്‍ അതിന്റെ ചുമതലകളില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന അഡ്വ: മുഹമ്മദ് ഷാക്കും ഇത് അഭിമാനം നല്‍കുന്ന ഫലം തന്നെയാണ്. മലബാറിന് പുറത്ത് മധ്യകേരളത്തില്‍ തൃശ്ശൂരിലും എറണാകുളത്തും കൊല്ലം ജില്ലയിലും മൂന്ന് സീറ്റില്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കാറുള്ളത്. മാറിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ലീഗ് അവകാശപ്പെട്ടേക്കാം. വിജയശതമാനത്തിന്റെ കണക്കുകള്‍ വെച്ച് ഇവിടെ സീറ്റുകള്‍ക്ക് അർഹതയുണ്ടെന്ന് ന്യായമായും ലീഗിനെ ആവശ്യപ്പെടുകയും ചെയ്യാം. മാറിയ സാഹചര്യത്തില്‍ ലീഗിന്റെ തേരോട്ടം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇനി എവിടെയെല്ലാം ഉണ്ടാകുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഇതാകാം യുഡിഎഫില്‍ വരുന്ന മാസങ്ങളില്‍ ഉയർന്നുവരാൻ പോകുന്ന പ്രശ്നം. പരിഹരിക്കാൻ ഒരുപക്ഷേ കോണ്‍ഗ്രസ് നേതൃത്വം ഒരല്പം ബുദ്ധിമുട്ടിയേക്കാവുന്ന ആഭ്യന്തര പ്രതിസന്ധിയാണിത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments