Breaking News

പ്രചരണത്തിൽ മുഴുവൻ കൂടെ നടന്നയാൾക്ക് നന്ദി പറയാൻ പുൽപ്പറ്റയിലെ സ്ഥാനാർത്ഥി കിണറ്റിലിറങ്ങി..

പുൽപറ്റ : തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥി വൈറലാകുന്നു. പുൽപ്പറ്റ പഞ്ചായത്തിലെ നാലാം വാർഡ് മുത്തനൂർ പൂച്ചേങ്ങലിൽ നിന്ന് 163 വോട്ടിന് വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയായ എ.ടി. ഉസ്മാനാണ് ഈ സ്നേഹ പ്രകടനത്തിലൂടെ ശ്രദ്ധേയനായത്.

ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടർമാരെ കാണാൻ വാർഡിലെത്തിയ ഉസ്മാൻ, തനിക്കുവേണ്ടി വീടുകൾ കയറിയിറങ്ങിയ സുഹൃത്ത് ഷിഹാബിനെ അന്വേഷിച്ചു.

പതിവുപോലെ ഷിഹാബും സഹായിയും എട്ടുകോൽ താഴ്ചയുള്ള കിണറ്റിൽ പണിയെടുക്കുകയായിരുന്നു എന്നറിഞ്ഞ ഉസ്മാൻ ഉടൻതന്നെ കിണറിനടുത്തെത്തി. ​കയറിൽ തൂങ്ങി കിണറ്റിലിറങ്ങിയ ഉസ്മാൻ, ജോലിയിലേർപ്പെട്ടിരുന്ന ഷിഹാബിനെ ആലിംഗനം ചെയ്താണ് നന്ദി അറിയിച്ചത്.

തുടർന്ന് കയറിൽ തൂങ്ങിത്തന്നെ അദ്ദേഹം മുകളിലേക്ക് കയറി. വാർഡിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യാനായി അദ്ദേഹം യാത്ര തുടർന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments