Breaking News

ഇമ്മാനുവൽ സിൽക്‌സിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫാഷൻ ജിംഗിൾസിന് തുടക്കമായി.

കാഞ്ഞങ്ങാട് : ഫാഷൻ വസ്ത്രങ്ങളുടെ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതയുടെ പുതിയ നിർവചനം നൽകിയ ഇമ്മാനുവൽ സിൽക്‌സിൽ ന്യൂ ഇയർ ഫാഷൻ ജിംഗിൾസിന് തുടക്കമായി. ഡിസംബർ 6 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന ഈ ഫാഷൻ മഹോത്സവത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളാണ് ഇമ്മാനുവൽ സിൽക്‌സ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ സിൽക്‌സിൽ നിന്നും പർച്ചെയ്‌സ് ചെയ്യുന്ന ഉപഭോക്താവിന് ഓരോ 3000 രൂപയുടെ പർച്ചെയ്‌സിനും 500 രൂപയുടെ പർച്ചെയ്‌സ് സൗജന്യമായി നൽകുന്നു. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിക്കുന്നതിനായി എത്തുന്ന മലയാളികൾക്കായി എൻ. ആർ. ഐ ഫെസ്റ്റും, എൻ. ആർ. ഐ കസ്റ്റമേഴ്‌സിന് മികച്ച കസ്റ്റമർ സർവീസോടു കൂടിയ സേവനവും ഒപ്പം നിരവധി ഓഫറുകളും ഇമ്മാനുവൽ സിൽക്‌സ് വാഗ്ദാനം ചെയ്യുന്നു. പട്ടുസാരികൾ, കോട്ടൺ സാരികൾ, ഷിഫോൺ സാരികൾ, ഫാൻസി സാരികൾ, വെഡ്ഡിംഗ് സാരികൾ, ജന്റ്സ് വെയർ, കിഡ്സ്‌ വെയർ, ചുരിദാർ, ലാച്ചകൾ ഉൾപ്പെടെയുള്ള മികച്ച കളക്ഷനുകളാണ് ക്രിസ്തുമസ് ന്യൂ ഇയർ ഫാഷൻ ജിംഗിൾസിൽ വിൽപ്പന നടത്തുന്നത്. പുരുഷന്മാർക്കായുള്ള വസ്ത്രശേഖരത്തിൽ മികച്ച ബ്രാൻഡുകൾ ഉൾകൊള്ളുന്ന മെൻസ് വെയർ വിഭാഗം പ്രത്യേകമായി ഇമ്മാനുവൽ ഷോറൂമുകളിൽ സജ്ജമാക്കിയിരിക്കുന്നു. വ്യത്യസ്ത അഭിരുചിക്കാർക്കുള്ള ജന്റ്സ് വെയർ മികച്ച നിലവാരമുള്ള കാഷ്വൽ, ഫോർമൽ വസ്ത്രങ്ങൾ കൂടാതെ പ്രമുഖ വസ്ത്ര ബ്രാൻഡുകളായ യു എസ് പോളോ, ലൂയിസ് ഫിലിപ്പ്, അലെൻ സോളി, പീറ്റർ ഇംഗ്ലണ്ട്, സീറോ തുടങ്ങിയവയുടെ ഏറ്റവും പുതിയ ഡിസൈനുകളും ട്രെന്ഡുകളും ഉപഭോക്താക്കൾക്കായി ഇമ്മാനുവൽ സിൽക്‌സ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.കുട്ടികൾക്കായുള്ള വസ്ത്ര വിപണിയിൽ പുതിയ ട്രെന്ഡുകൾ അവതരിപ്പിച്ചുകൊണ്ട് കിഡ്സ്‌ വെയർ ന്യൂ കളക്ഷൻ, ഏറ്റവും മികച്ച ബ്രാൻഡുകളുടെയും പുത്തൻ ട്രെൻഡി ഡിസൈനുകളുടെയും വലിയ ശേഖരമാണ് ഇമ്മാനുവലിൽ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ളതും വിശ്വാസ്യതയുള്ളതുമായ ബ്രാൻഡുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏറ്റവും പുതിയ ഫാഷൻ ലോകത്തെ ഡിസൈനുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇതുകൂടാതെ കാഷ്വൽ വെയർ, പാർട്ടി വെയർ, എത്നിക് വെയർ എന്നിവയുൾപ്പടെ എല്ലാത്തരം വസ്ത്രങ്ങളും പുതിയ ശേഖരത്തിൽ ലഭ്യമാണ്. 100 ൽ അധികം  ഡിസൈനുകളിൽ 10 എണ്ണം മുതൽ 1000 എണ്ണം വരെ ആവശ്യാനുസരണം ലഭിക്കുന്ന യൂണിഫോം സാരികളുടെ വിപുലമായ ശേഖരവും ഏറ്റവും കുറഞ്ഞ വിലകളിൽ ഇമ്മാനുവൽ ഷോറൂമിൽ ലഭ്യമാണ്.ഷോറൂമിൽ പ്രത്യേകം സജ്ജമാക്കിയ എക്കണോമിക് സോൺ. ഒരു ഫ്ലോർ നിറയെ ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ തുണിത്തരങ്ങളും ഏറ്റവും കുറഞ്ഞ വിലകളിൽ 99 രൂപ മുതൽ 999 രൂപ വരെ തുടങ്ങുന്ന വ്യത്യസ്തതരം തുണിത്തരങ്ങളാണ് എക്കണോമിക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ക്രിസ്തുമസ് ന്യൂ ഇയർ ഫാഷൻ ജിംഗിൾസിന്റെ ഔപചാരികമായ ഉദ്ഘാടനം അപ്പസ്‌തോല റാണി ദേവാലയം (പുതിയകോട്ട) വികാരി ഫാ: ജോസ് അവനൂർ നിർവഹിച്ചു.
ചടങ്ങിൽ സി. പി. ഫൈസൽ, പി.ആർ. ഒ  മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി.സന്തോഷ്‌, എം. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments