*ജെ.സി.ഐ കാസർകോട് സ്ഥാനാരോഹണ ചടങ്ങ് ഗംഭീരമായി*
കാസർഗോഡ് : ജെ.സി.ഐ കാസർഗോഡിൻ്റെ 2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സുവർണ്ണ ജൂബിലി ആഘോഷവും കാസർഗോഡ് *മുനിസിപ്പാൾ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.* ജെ.സി.ഐ കാസർഗോഡ് പ്രസിഡണ്ട് ജി.വി മിഥുൻ അധ്യഷത വഹിച്ച ചടങ്ങിൽ ജെ.സി.ഐ സോൺ പ്രസിഡണ്ട് എൻ. അരുൺ പ്രഭു വിശിഷ്ടാതിഥിയായി ജെ.സി.ഐ ദേശീയ പരിശീലകൻ എൻ.പി യത്തീഷ് ബള്ളാൾ മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം ശരണ്യ രാമചന്ദ്രൻ പ്രേത്യേക അതിഥിയായി പങ്കെടുത്തു. സോൺ വൈസ് പ്രസിഡണ്ട് കെ.എച്ച് റാഷിദ്, ജെ.സി.ഐ കാസർഗോഡ് മുൻ പ്രസിഡണ്ട് കെ.എം മൊയിനുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ സി.കെ അജിത്ത്കുമാർ സ്വാഗതവും സെക്രട്ടറി എ. സാദിഖ് നന്ദിയും പറഞ്ഞു. 2026 വർഷത്തെ പ്രസിഡണ്ടായി നിസാർ തായൽ, സെക്രട്ടറി എ. സാദിഖ്, ട്രഷറർ കെ.വി സജീഷ് മറ്റു ഗവർണിംഗ് ബോർഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് പദവികൾ ഏറ്റെടുത്തു. ചടങ്ങിൽ വെച്ച് ബിസിനസ്സ് എക്സലൻസ്, യംങ്ങ് എൻ്റർപ്രേണർ, സോഷ്യൽ സർവ്വീസ് എക്സലൻസ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ജെ.സി.ഐ കാസർഗോഡിൻ്റെ മുൻകാല പ്രസിഡണ്ടുമാരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധ മേഖലകളിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments