*ഇടതിനൊപ്പം കൂടിയ മുൻ എംഎൽഎ എ വി ഗോപിനാഥ് തോറ്റു*
പാലക്കാട് : പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് തോറ്റു. ഗോപിനാഥ് നേതൃത്വം നൽകുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐ ഡി എഫ്) പതിനൊന്നിടങ്ങളിലാണ് മത്സരിച്ചത്. ഇതിൽ ഏഴിടത്തും തോറ്റു. ഒമ്പതാം വാർഡിലാണ് ഗോപിനാഥ് മത്സരിച്ചത്. 130 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയോട് തോറ്റിരിക്കുന്നത്.
പാലക്കാട് മുൻ ഡിസിസി പ്രസിഡന്റാണ് എ വി ഗോപിനാഥ്. ഒരുകാലത്ത് "പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മൻചാണ്ടി" എന്നായിരുന്നു ഗോപിനാഥ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് അദ്ദേഹം എൽ ഡി എഫിനോപ്പം കൂടിയത്. തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഐ ഡി എഫും സി പി എമ്മും മുന്നണിയായി മത്സരിക്കുകയായിരുന്നു.
അമ്പത് വർഷത്തെ കോൺഗ്രസ് ഭരണത്തിന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് അന്ത്യം കുറിക്കാൻ പോകുകയാണെന്നും സി പി ഐയും മുസ്ലീംലീഗിലെ ഒരു വിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നും അവകാശവാദമുന്നയിച്ചാണ് ഗോപിനാഥ് മത്സരത്തിനിറങ്ങിയത്. സഖ്യമുണ്ടാക്കിയെങ്കിലും സിപിഎം വോട്ട് കിട്ടിയില്ലെന്ന് എ വി ഗോവിനാഥ് പറയുന്നു. പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സിപിഎം പരിശോധിക്കണം. തിരിച്ചടി നേരിട്ടെങ്കിലും രാഷ്ട്രീയത്തില്‍ തുടരുമെന്നാണ് എ വി ഗോപിനാഥിന്റെ നിലപാട്. എന്നാല്‍ ഇടത് പക്ഷത്തോട് ഒപ്പം തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹത്തിന്റെ പുതിയ പ്രതികരണങ്ങളില്‍ പറയുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments